ETV Bharat / state

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം, ജില്ലയിലെ സ്ഥാപനങ്ങളിലെ പരിശോധന അവതാളത്തില്‍ - കാസര്‍കോട് ഭക്ഷ്യസുരക്ഷ വിഭാഗം

ഇപ്പോള്‍ നടത്തുന്ന പരിശോധനകളില്‍ ലെെസന്‍സ് പോലും ഇല്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

kasaragod  kasaragod food safety checking  food safety section  കാസര്‍കോട്  കാസര്‍കോട് ഭക്ഷ്യസുരക്ഷ വിഭാഗം  ഭക്ഷ്യസുരക്ഷ വിഭാഗം
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം, ജില്ലയിലെ സ്ഥാപനങ്ങളിലെ പരിശോധന അവതാളത്തില്‍
author img

By

Published : May 7, 2022, 8:47 PM IST

കാസർകോട് : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം കാരണം ജില്ലയിലെ സ്ഥാപനങ്ങളിലെ പരിശോധന അവതാളത്തില്‍. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത് 1331 സ്ഥാപനങ്ങളിൽ ആണ്. ഇത്തരം സ്ഥാപനങ്ങളിൽ കാര്യക്ഷമമായ പരിശോധന ഇല്ലെന്ന എഡിഎമ്മിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നത്. ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ഥിനി മരണമടഞ്ഞ സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷ വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

കാസര്‍കോടുളള കടകളില്‍ എത്തി പരിശോധന നടത്തുന്ന ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍

പരിശോധനകള്‍ക്ക് ജില്ലയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നുവെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. ജില്ലയിലെ അഞ്ച് സർക്കിളുകളിലായി പരിശോധന നടത്താൻ നിയോഗിച്ചിട്ടുള്ളത് മൂന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ മാത്രമാണ്. നിലവില്‍ മഞ്ചേശ്വരം, ഉദുമ സർക്കിളുകളില്‍ ഉദ്യോഗസ്ഥരില്ല.

സ്ഥാപനങ്ങളുടെ ലൈസൻസ് വെരിഫിക്കേഷന്‍റെ ഭാഗമായുള്ള പരിശോധനയ്ക്കുപോലും ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗമില്ലാ എന്നതാണ് സത്യം. 87 ഭക്ഷ്യ സ്ഥാപനങ്ങൾക്കാണ് നിയമ ലംഘനങ്ങളുടെ പേരിൽ നോട്ടീസ് നൽകിയത്. ഇതില്‍ കടുത്ത നിയമ ലംഘനങ്ങളെ തുടർന്ന് അടച്ചുപൂട്ടിയത് കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടൽ മാത്രമാണ്.

ഭക്ഷ്യ വിഷബാധയേറ്റ് ആളുകൾ മരിക്കുന്ന സംഭവങ്ങൾ നടക്കുമ്പോൾ മാത്രമാണ് പരിശോധനകൾ ഉണ്ടാകുന്നതെന്ന ജനങ്ങളുടെ വാക്കുകൾ ശരിവക്കുന്നതാണ് ഈ കണക്കുകൾ. ലൈസൻസ് പോലും ഇല്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് ഇപ്പോൾ നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.

പരിശോധന ശക്തമായപ്പോൾ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് താഴുവീഴുകയാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വലിയ രീതിയിലുളള വിമർശനം ഉയർന്നത്തോടെ മിക്കയിടങ്ങളിലും വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. കാസർകോട് ഇന്നും പരിശോധന തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.