ETV Bharat / state

ഭക്ഷ്യവിഷബാധ: കാസർകോട്ട് പരിശോധന കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്, കലക്‌ടർക്ക് കൈമാറി - ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന

ആരോഗ്യ-ഭക്ഷ്യസുരക്ഷ വിഭാഗങ്ങൾ നടത്തേണ്ട പരിശോധനകളിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടുന്നതാണ് ജില്ല കലക്‌ടർക്ക് നൽകിയ റിപ്പോർട്ട്.

food poison in kasargod  adm submitted food poison report to collector  ചെറുവത്തൂർ ഭക്ഷ്യവിഷബാധ  ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന  എഡിഎം റിപ്പോർട്ട് കലക്‌ടർക്ക് കൈമാറി
ഭക്ഷ്യവിഷബാധ: ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന കാര്യക്ഷമമല്ലെന്ന് എ.ഡി.എം റിപ്പോർട്ട്, കലക്‌ടർക്ക് കൈമാറി
author img

By

Published : May 6, 2022, 9:33 AM IST

കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ എ.ഡി.എം ജില്ല കലക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നേരത്തെ നടപടിയെടുക്കാത്തത് വീഴ്‌ചയെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ആരോഗ്യ-ഭക്ഷ്യസുരക്ഷ വിഭാഗങ്ങൾ നടത്തേണ്ട പരിശോധനകളിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടുന്നതാണ് ജില്ല കലക്‌ടർക്ക് നൽകിയ റിപ്പോർട്ട്.

ഭക്ഷ്യസ്ഥാപനങ്ങളില്‍ കാര്യക്ഷമമായ പരിശോധന നടക്കുന്നില്ല. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്. ലൈസൻസ് കാലാവധി പൂർത്തിയായ സ്ഥാപനം പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചത് കൃത്യമായി പരിശോധന നടക്കാത്തതു കൊണ്ടാണ്. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റോ തൊഴിലാളികളുടെ ആരോഗ്യ കാര്‍ഡോ ഇല്ലാതെയാണ് നിലവിൽ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ലൈസൻസ് അനുവദിക്കുന്നത്. ഇതിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ കൃത്യമായ നിരീക്ഷണമില്ലാത്തത് പാളിച്ചയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്ന് നാലു ദിവസത്തിന് ശേഷമാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന എ.ഡി.എം എ.കെ രമേന്ദ്രന്‍ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചത്. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള 21 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 13 പേർ മാത്രമാണ് ചികിത്സയിലുള്ളത്.

Also Read: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നുവടയിൽ 'തേരട്ട'; സ്ഥാപനം പൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.