ETV Bharat / state

പൂത്തുലഞ്ഞ് ചെണ്ടുമല്ലി, പടന്നക്കാട് കാര്‍ഷിക കോളജിലെ ചെണ്ടുമല്ലി കൃഷി വിജയം - കാസർകോട്

പരിശീലനത്തിന്‍റെ ഭാഗമായാണ് പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥികള്‍ ചെണ്ടുമല്ലി കൃഷി ചെയ്‌തത്. ജൂണ്‍ 20ന് നട്ട തൈകളാണ് നിലവില്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. കുറഞ്ഞ വിലയ്‌ക്ക് പൂക്കള്‍ ഫാം ഔട്ട്‌ലെറ്റ്‌ വഴി ആവശ്യക്കാര്‍ക്ക് വാങ്ങാം

flower students  Flower farming  Kasargod Karshika college  Flower farming by students Kasargod  Kasargod  ചെണ്ടുമല്ലി  പടന്നക്കാട് കാര്‍ഷിക കോളജ്  കാസർകോട്  പടന്നക്കാട്
പടന്നക്കാട് കാര്‍ഷിക കോളജിലെ ചെണ്ടുമല്ലി കൃഷി
author img

By

Published : Sep 1, 2022, 11:41 AM IST

കാസർകോട്: പടന്നക്കാട് കാര്‍ഷിക കോളജിലെത്തിയാല്‍ വിദ്യാർഥികൾ ഒരുക്കിയ ചെണ്ടുമല്ലിപ്പാടം പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പാടങ്ങള്‍ ആരുടെയും മനം കവരും. വിദ്യാര്‍ഥികളുടെ പരിശീലനത്തിന്‍റെ ഭാഗമായാണ് കോളജില്‍ ചെണ്ടുമല്ലി, കൃഷി ചെയ്‌തത്.

പടന്നക്കാട് കാര്‍ഷിക കോളജിലെ ചെണ്ടുമല്ലി കൃഷി

ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കാഴ്‌ച കാണാന്‍ നിരവധി പേരാണ് കോളജിലെത്തുന്നത്. ഓണ നാളുകളിൽ ചെണ്ടുമല്ലി വാങ്ങാന്‍ ആർക്കും പടന്നക്കാട് കാര്‍ഷിക കോളജിലെ ഫാമിലേക്ക് വരാം. ഫാമിന്‍റെ ഔട്ട്‌ലെറ്റു വഴി കുറഞ്ഞ വിലയ്‌ക്ക് പൂക്കള്‍ വാങ്ങി മടങ്ങുകയും ചെയ്യാം.

പരിശീലനത്തിന്‍റെ ഭാഗമായാണ് കൃഷി ഇറക്കിയതെങ്കിലും പരിശ്രമം വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. കഴിഞ്ഞ ജൂണ്‍ 20ന് നട്ട തൈകള്‍ ഇപ്പോള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്ന ശാസ്‌ത്രീയമായ കൃഷി രീതികള്‍ അവലംബിച്ചു കൊണ്ടാണ് വിദ്യാര്‍ഥികളുടെ ചെണ്ടുമല്ലി കൃഷി.

മൂന്നാഴ്‌ച പ്രായമായ ഹൈബ്രിഡ് തൈകള്‍ സെന്‍റിന് 200 എണ്ണം എന്ന തോതിലാണ് നട്ടത്. വരികള്‍ക്കും ചെടികള്‍ക്കും ഇടയില്‍ 45 സെന്‍റിമീറ്റര്‍ അകലം നല്‍കി. കൃത്യമായ ഇടവേളയിലുള്ള കളപറിക്കല്‍ കൃഷിയിടം കൂടുതല്‍ മനോഹരമാക്കി.

ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍മാരായ കെ ഒ സ്‌മിത, ടി ടി തനുജ, മീര എന്‍ മോഹന്‍, ഡോ. പി കെ രേഷ്‌മിക, എ തസ്‌നി എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.