ETV Bharat / state

എം.സി ഖമറുദീന്‍ എം.എല്‍.എ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ - MLA remanded in custody for two days

പതിനൊന്നാം തിയതി ഉച്ചയ്ക്ക് മൂന്നുമണിക്ക് എംഎൽഎയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി പറഞ്ഞു.

Court  ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്  എംഎൽഎയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു  ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്  രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചു  Fashion gold jewelry investment fraud  MLA remanded in custody for two days  Fashion gold jewelry investment
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംഎൽഎയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
author img

By

Published : Nov 9, 2020, 3:55 PM IST

Updated : Nov 9, 2020, 5:24 PM IST

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംഎൽഎ എം സി ഖമറുദീനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിശദമായ വാദത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പതിനൊന്നാം തിയതി ഉച്ചയ്ക്ക് മൂന്നുമണിക്ക് എംഎൽഎയെ വീണ്ടും കോടതിയിൽ ഹാജരാക്കണം.

എം.സി ഖമറുദീന്‍ എം.എല്‍.എ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍

ഇന്ന് രാവിലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ഉച്ചകഴിഞ്ഞ് എംഎൽഎയെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു എംഎൽഎയുടെ മറുപടി. കൊവിഡ്‌ പരിശോധന നടത്തിയോ എന്ന ചോദ്യത്തിന് ആന്‍റിജൻ പരിശോധന നടത്തിയെന്നും പിസിആർ ടെസ്റ്റ് സാമ്പിൾ നൽകിയെന്നും എംഎൽഎ കോടതിയെ അറിയിച്ചു.

Last Updated : Nov 9, 2020, 5:24 PM IST

For All Latest Updates

TAGGED:

Court
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.