ETV Bharat / state

Fashion gold fraud case: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; 17 ഡയറക്‌ടർമാരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്‌ടർമാർ കൂടി പ്രതികൾ. കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്. കുറ്റപത്രം ഉടൻ നൽകാൻ ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

fashion gold case  fashion gold fraud case  fashion gold jewellery scam  ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്  ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്  എംഎൽഎ എം സി ഖമറുദ്ദീൻ  എം സി ഖമറുദ്ദീൻ  മുൻ എംഎൽഎ എം സി ഖമറുദ്ദീൻ  എം സി ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്  കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്
Fashion gold fraud case
author img

By

Published : Jun 16, 2023, 1:36 PM IST

കാസർകോട് : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്‌ടർമാരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ കുറ്റപത്രം ഉടൻ നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. കേസിൽ മുൻ എംഎൽഎ എം സി ഖമറുദ്ദീൻ ഉൾപ്പടെ 21 പ്രതികളാണ് ഉള്ളത്. നിലവിൽ കമ്പനിയിലെ മുഴുവൻ ഡയറക്‌ടർമാരും പ്രതികളാണ്.

ഉദിനൂർ അബ്‌ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻകുട്ടി മുഹമ്മദ് മേൽപറമ്പ്, എസ് എം അഷ്റഫ്, ഐദിദ് കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എ ടി പി അബ്‌ദുൽ ഹമീദ് തളിപ്പറമ്പ്, കപണയിൽ സൈനുദ്ദീൻ, സി പി ഖദീജ തളിപ്പറമ്പ്, കെ വി നിയാസ് വെള്ളയിൽ, പുതിയപുരയിൽ അബ്‌ദുൽ റഷീദ്, അനീഫ തായിലകണ്ടി, പി സി മുഹമ്മദ്, ഇ എം അബ്‌ദുൽ അസീസ് തുരുത്തി, അച്ചാര പാട്ടിൽ ഇഷ, സി പി കുഞ്ഞബ്‌ദുല്ല ഒഴിഞ്ഞവളപ്പ്, അബ്‌ദുൽ അസീസ് മേൽപറമ്പ് എന്നിവരെയാണ് പ്രതിചേർത്ത്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. പ്രതികളിൽ ഒരാൾ മരിച്ചു. ബാക്കി പ്രതിപ്പട്ടികയിലെ ഭൂരിഭാഗം പേരും വിദേശത്താണ്. ചെയർമാൻ എം സി ഖമറുദ്ദീൻ, എം ഡി പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജർ സൈനുൽ ആബിദിനെയും നേരത്തേ പ്രതിചേർത്തിരുന്നു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം സി ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് കേസിൽ 2020 നവംബറിൽ അറസ്റ്റിലായിരുന്നു. രണ്ട് പരാതിയാണ് ഖമറുദ്ദീന് എതിരെയുണ്ടായത്. 168 കേസുകളാണ് ഉള്ളത്. 800ഓളം പരാതികളാണ് ഉണ്ടായിരുന്നത്.

ഫാഷൻ ഗോൾഡിന് പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്സ് എന്നീ കമ്പനികളുടെ കേസുകൾ വേറെയുണ്ട്. 2020 ജൂൺ മാസത്തിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 800ഓളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ച് നൽകിയില്ല. പണം തിരിച്ച് ലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

93 ദിവസം റിമാൻഡിൽ, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി ഖമറുദ്ദീൻ : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന മുൻ മഞ്ചേശ്വരം എംഎല്‍എ 93 ദിവസത്തിന് ശേഷം ജയിൽ മോചിതനായപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ 93 ദിവസമായി റിമാൻഡിലായിരുന്നു ഖമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് മുൻ എംഎല്‍എ പുറത്തിറങ്ങിയത്.

കേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ആണെന്നും അവരുടെ ലക്ഷ്യം തന്നെ പൂട്ടുക എന്നതായിരുന്നുവെന്നും അതവർ നിറവേറ്റിയെന്നും ഖമറുദ്ദീൻ ആരോപിച്ചിരുന്നു. തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം ഒരിക്കലും മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടന്നത്. ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. അതിന്‍റെ വിശദ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും ഖമറുദ്ദീൻ ആരോപിച്ചിരുന്നു.

More read : എം.സി ഖമറുദ്ദീൻ എംഎല്‍എ ജയിൽ മോചിതനായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.