ETV Bharat / state

ഉറപ്പുകൾ അട്ടിമറിക്കപ്പെടുന്നു: വീണ്ടും സമരത്തിനൊരുങ്ങി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി - എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പത്രസമ്മേളനം

തിരുവനന്തപുരത്ത് നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായ ഉത്തരവിറക്കിയതോടെ ദുരിതബാധിതർ വീണ്ടും സമര രംഗത്തെത്തുന്നു. ഈ മാസം 19 ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പത്രസമ്മേളനം
author img

By

Published : Mar 15, 2019, 7:13 PM IST

സെക്രട്ടറിയേറ്റിന് മുന്നിലെ അമ്മമാരുടെ സത്യാഗ്രഹത്തിലും ദയാബായിയുടെ നിരാഹാര സമരങ്ങൾക്കും ഒടുവിൽ സർക്കാർ നൽകിയ ഉറപ്പുകൾ വെറും പ്രഹസനമായിരുന്നുവെന്ന് പീഡിത ജനകീയ മുന്നണി. സമരത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് ഇറങ്ങിയ ഉത്തരവ് എൻഡോസൾഫാൻ ദുരിതബാധിതരെ വീണ്ടും സമരവഴിയിലേക്ക് നയിക്കുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിനിടെ നടത്തിയ ചർച്ച കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ ഇറക്കിയ ഉത്തരവ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതല്ലെന്ന് പീഡിത ജനകീയ മുന്നണി ഭാരവാഹികൾ പറയുന്നു. അതിർത്തികൾ മാനദണ്ഡമാക്കാൻ സഹായം നൽകണമെന്നആവശ്യം അന്ന് അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാർ ഉത്തരവിൽ 11 പഞ്ചായത്തുകളിൽ ഉള്‍പ്പെട്ടിരുന്നവരുംഇപ്പോൾ മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും സഹായം നൽകാം എന്നാക്കിമാറ്റി. തെരഞ്ഞെടുപ്പിന്തൊട്ടുമുമ്പ് ഇറക്കിയ ഉത്തരവ് തുടർ നടപടികൾ വൈകിപ്പിക്കാനാണെന്നും ആരോപണം ഉയരുന്നുണ്ട്. സർക്കാർ വാക്കുപാലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മമാരെ അണിനിരത്തി വീണ്ടും സമര രംഗത്ത് ഇറങ്ങാനാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.

ഉറപ്പുകൾ അട്ടിമറിക്കപ്പെടുന്നു; വീണ്ടും സമരത്തിനെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി

Intro:എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ അട്ടിമറിക്കപ്പെടുന്നു. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ ചർച്ചകൾക്കൊടുവിൽ തീരുമാനങ്ങൾക്ക് വിരുദ്ധമായ ഉത്തരവിറക്കി അതോടെ ദുരിതബാധിതർ വീണ്ടും സമര രംഗത്തെത്തുന്നു. ഈ മാസം 19ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും.

Body:സെക്രട്ടറിയേറ്റിന് മുന്നിലെ അമ്മമാരുടെ സത്യാഗ്രഹത്തിലും ദയാബായിയുടെ നിരാഹാര സമരങ്ങൾക്കും ഒടുവിൽ സർക്കാർ നൽകിയ ഉറപ്പുകൾ വെറും പ്രഹസനം ആയിരുന്നുവെന്നാണ് പീഡിത ജനകീയ മുന്നണി ആരോപിക്കുന്നത്. അന്ന് സമരം ഇരുന്ന് അമ്മമാരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷയായിരുന്നു എങ്കിലും പിന്നീട് ഇറങ്ങിയ ഉത്തരവ് എൻഡോസൾഫാൻ ദുരിതബാധിതരെ വീണ്ടും സമരം വഴിയിലേക്ക് തള്ളിവിടുകയാണ്.
byte- അമ്പലത്തറ കുഞ്ഞികൃഷ്ണൻ

സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിനിടെ നടത്തിയ ചർച്ച കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ ഇറക്കിയ ഉത്തരവ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതല്ലെന്ന് പീഡിത മുന്നണി ഭാരവാഹികൾ പറയുന്നു. അതിർത്തികൾ മാനദണ്ഡമാക്കാൻ സഹായം നൽകണമെന്ന് ആവശ്യം അന്ന് അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാർ ഉത്തരവിൽ പക്ഷേ 11 പഞ്ചായത്തുകളിൽ പെട്ടിരുന്നവരും ഇപ്പോൾ മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും സഹായം നൽകാം എന്നാക്കിമാറ്റി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ഇറക്കിയ ഉത്തരവ് തുടർ നടപടികൾ വൈകിപ്പിക്കാൻ ആണെന്നും ആരോപണം ഉയരുന്നുണ്ട്. സർക്കാർ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മമാരെ അണിനിരത്തി വീണ്ടും സമര രംഗത്തേക്ക് ഇറങ്ങാനാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ തീരുമാനം

Conclusion:ഇടിവി ഭാരത് കാസർകോഡ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.