കാസർകോട് : സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഫാറൂഖ് (38) ആണ് അറസ്റ്റിലായത്. ജ്വല്ലറിയിലെ അസിസ്റ്റന്‍റ് മാനേജരായിരുന്നു ഫാറൂഖ്.
ഏഴ് വർഷമായി സുൽത്താൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഫാറൂഖ് ഏറ്റവും ഒടുവിൽ ഡയമണ്ട് ഇൻ ചാർജ് പദവിയാണ് വഹിച്ചിരുന്നത്. രണ്ടേമുക്കാൽ കോടിയിൽ അധികം വരുന്ന സാധനങ്ങൾ ഏതാണ്ട് ഒന്നരവർഷത്തിനിടയിലാണ് ജീവനക്കാരൻ കടയിൽനിന്ന് കടത്തിയത്.
ഓഡിറ്റിങ്ങിനിടെയാണ് തട്ടിപ്പ് പുറത്തായത്. മുഹമ്മദ് ഫാറൂഖിന്‍റെ സഹോദരൻ ബി.സി റോഡ് താളിപ്പടുപ്പ് വീട്ടിൽ ഇമ്രാൻ ഷാഫിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ALSO READ:കോടതിയിലെ സ്ഫോടനം : രണ്ടംഗ എൻ.ഐ.എ സംഘം ലുധിയാനയിലേക്ക്
കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി, ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.