കാസർകോട്: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുമ്പള പഞ്ചായത്ത് മുൻ അംഗവും സിപിഎം പ്രവർത്തകനുമായ എസ്. കൊഗ്ഗുവിനെ തെരഞ്ഞടുപ്പ് കമ്മിഷൻ അയോഗ്യനാക്കി.
ആറ് വർഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും, തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുമാണ് അയോഗ്യത. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് ഉത്തരവിറക്കിയത്.
കുമ്പളയിലെ ബിജെപി പ്രവർത്തകൻ വിനുവെന്ന സന്തോഷിനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎം അംഗമായ കൊഗ്ഗു ശിക്ഷിക്കപ്പെട്ടത്.