ETV Bharat / state

ഭൂപരിഷ്‌കരണ നിയമത്തിനെതിരായ പോരാട്ടം, ചരിത്രത്തില്‍ ഇടം നേടിയ കേശവാനന്ദഭാരതി

രാജ്യത്തെ ഭരണഘടനാ കേസുകളിൽ പ്രധാനപ്പെട്ടതായാണ് ഇന്നും കേസിനെ വിലയിരുത്തുന്നത്.

ഭൂപരിഷ്‌കരണ നിയമം  കേശവാനന്ദഭാരതി  കേശവാനന്ദഭാരതി vs സ്റ്റേറ്റ് ഓഫ് കേരള  കാസര്‍കോട്  edaneer Historic Case
ഭൂപരിഷ്‌കരണ നിയമത്തിനെതിരായ പോരാട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കേശവാനന്ദഭാരതി
author img

By

Published : Sep 6, 2020, 10:52 AM IST

Updated : Sep 6, 2020, 3:26 PM IST

കാസര്‍കോട്‌: ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് എടനീർ മഠാധിപതി കേശവാനന്ദഭാരതി ചരിത്രത്തിൽ ഇടം നേടിയത്. ഭൂപരിഷ്‌കരണ നിയമത്തെ തുടർന്ന് കാസർകോട് എടനീർ മഠത്തിന്‍റെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയതിനെയാണ് നിയമ വ്യവഹാരത്തിലൂടെ കേശവാനന്ദഭാരതി ചോദ്യം ചെയ്‌തത്.

കേശവാനന്ദഭാരതി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ പല കേസുകൾക്കിടയിലും ഇത് പരാമർശിക്കപ്പെടുന്നുണ്ട്. രാജ്യത്തെ ഭരണഘടനാ കേസുകളിൽ പ്രധാനപ്പെട്ടതായാണ് ഇന്നും കേസിനെ വിലയിരുത്തുന്നത്. 1971ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969ലെ കേരള ഭൂപരിഷ്‌കരണ നിയമവും 1971ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്‌തത്. ഭൂപരിഷ്‌കരണ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തതിനൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്‌ക്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്‍റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട് ഹർജിയിൽ കേശവാനന്ദഭാരതി ഉയർത്തിയിരുന്നു.
സ്വത്തവകാശം മൗലികാവകാശമാണോയെന്ന തർക്കം ഒടുവിൽ പാർലമെന്‍റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി. 68 ദിവസം നീണ്ട വാദങ്ങൾക്കൊടുവിലാണ് ഈ കേസിൽ വിധി പറഞ്ഞത്. പൊതു ആവശ്യങ്ങൾക്ക്‌ വേണ്ടിയും ഭരണഘടനയിലെ നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും സ്വത്തവകാശമെന്ന മൗലികാവകാശത്തിൽ രാജ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു. പാർലമെന്‍റിന്‍റെ ഭരണഘടന ഭേദഗതി അതിന്‍റെ അടിസ്ഥാന സ്വഭാവത്തെ മാറ്റി മറിച്ചു കൊണ്ടാവരുതെന്ന നിലപാടാണ് ചരിത്ര വിധിയിലൂടെ ഉരുത്തിരിഞ്ഞത്. 13 ജഡ്‌ജിമാരടങ്ങിയ വിപുലമായ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്.

Last Updated : Sep 6, 2020, 3:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.