ETV Bharat / state

drowned death Kasaragod Neeleswaram നീലേശ്വരം തൈക്കടപ്പുറത്ത് സുരക്ഷ ഗാർഡും മത്സ്യതൊഴിലാളിയും കടലിൽ മുങ്ങി മരിച്ചു

security guard and fisherman drowned in sea തീരത്തു നിന്നും കടലിലേക്ക് നീന്തി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഒഴുക്കിൽ അകപ്പെട്ട രാജേഷിനെ രക്ഷിക്കുന്നതിനിടെ കാസർകോട് സീ റെസ്ക്യൂ ഗാർഡ് സനീഷ് കൂടി അപകടത്തില്‍ പെടുകയായിരുന്നു.

sea death orginal  Two youths drowned in the sea in kasaragod  Two youths drowned in the sea  kasaragod  kerala death  sea  sea death  security guard  സുരക്ഷാ ഗാർഡും മത്സ്യതൊഴിലാളിയുംമുങ്ങി മരിച്ചു  നീലേശ്വരം തൈക്കടപ്പുറത്ത്  മത്സ്യബന്ധനം നടത്തുന്നതിനിടെ ഒഴുക്കിൽ അകപ്പെട്ടു  രക്ഷാപ്രവർത്തനത്തിനിടെ  രക്ഷാപ്രവർത്തനത്തിനിടെ മരണം  മറ്റു റെസ്ക്യൂ ഗാർഡുമാരും  നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് പടിഞ്ഞാറ്  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി  മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി  രാജേഷ് എന്ന മത്സ്യത്തൊഴിലാളി  കാസർകോട് സീ റെസ്ക്യൂ ഗാർഡ് ആയ സനീഷ്
drowned death Kasaragod
author img

By

Published : Aug 21, 2023, 7:35 AM IST

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് കാസർകോട് കടൽ സുരക്ഷ ഗാർഡ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. തൈക്കടപ്പുറം സ്വദേശികളായ രാജേഷ് (38), സനീഷ് (34) എന്നിവരാണ് മരിച്ചത്.

തീരത്തു നിന്നും കടലിലേക്ക് നീന്തി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഒഴുക്കിൽ അകപ്പെട്ട രാജേഷ് എന്ന മത്സ്യത്തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ കാസർകോട് സീ റെസ്ക്യൂ ഗാർഡ് ആയ സനീഷ് ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും മറ്റു റെസ്ക്യൂ ഗാർഡുമാരും ഇരുവരെയും രക്ഷിച്ച് കരയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു.

Also read: കുടിയേറ്റ ബോട്ട് മറിഞ്ഞ് അപകടം; 60ലധികം പേർ മരിച്ചു, 38 പേരെ രക്ഷപ്പെടുത്തി

ബോട്ട് മറിഞ്ഞ്‌ അപകടം: ജൂലൈ 10 ന് സെനഗലിൽ നിന്ന് പുറപ്പെട്ട പിറോഗ് എന്ന മത്സ്യബന്ധന ബോട്ട് കേപ് വെർഡിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. 60 പേര്‍ മരിച്ചതായും 38 പേരെ രക്ഷപ്പെടുത്തിയതായുമാണ് ലഭ്യമായ വിവരം.

ഗിനിയ ബിസാവു പൗരൻ ഉൾപ്പെടെ 38 പേരെ രക്ഷപ്പെടുത്തിയതെന്ന് സെനഗൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് നിന്ന് 620 കിലോമീറ്റർ അകലെയുളള ദ്വീപ് രാഷ്‌ട്രമായ കേപ് വെർഡയിൽ നിന്ന് 320 കിലോമീറ്റർ അകലെ വച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.

ദാരിദ്ര്യത്തിൽ നിന്നും യുദ്ധത്തിൽ നിന്നും പലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാർഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഓരോ വർഷവും ഇത്തരത്തിൽ അപകടകരമായ യാത്ര നടത്തുന്നു. അവർ പലപ്പോഴും മിതമായ ബോട്ടുകളിലോ കള്ളക്കടത്തുകാരുടെ മോട്ടറൈസ്‌ഡ് തോണികളിലോ യാത്ര ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

Also read: Road Accident | ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് ഏഴ് മരണം; മരിച്ചവരില്‍ 6 പൊലീസ് ഉദ്യോഗസ്ഥര്‍, 3 പേര്‍ക്ക് പരിക്ക്

ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ചമ്പ ജില്ലയിലെ ടീസയിൽ നിന്ന് ബൈരാഗഡിലേക്കുള്ള യാത്രാമധ്യേ തര്‍വായിക്കടുത്ത് 100 മീറ്റര്‍ താഴ്‌ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞാണ് ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചത്.

മഹീന്ദ്ര ബൊലേറോ വാഹനം തോട്ടിലേക്ക് മറിഞ്ഞയുടന്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ ഡ്രൈവര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.