ETV Bharat / state

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഡെങ്കി ഹര്‍ത്താൽ - കാസർകോട്

ലോക്ക് ഡൗൺ ആയതിനാൽ വീടുകളിൽ കഴിയുന്ന സമയം ഡെങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന സന്ദേശവുമായാണ് ഡെങ്കി ഹർത്താൽ

Denku fever  denku hartal  കാസർകോട്  ഡെങ്കിപ്പനി
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഡെങ്കി ഹര്‍ത്താൽ
author img

By

Published : Apr 28, 2020, 6:34 PM IST

കാസർകോട്: ജില്ലയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ മലയോര പഞ്ചായത്തായ ബളാലിൽ ഡെങ്കി ഹർത്താലിന് ആഹ്വാനം. പഞ്ചായത്ത് ഭരണസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ലോക്ക് ഡൗൺ ആയതിനാൽ വീടുകളിൽ കഴിയുന്ന സമയം ഡെങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന സന്ദേശവുമായാണ് ഡെങ്കി ഹർത്താൽ. വീടും പരിസരവും കൃഷിസ്ഥലവും ശുചിയാക്കി കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് നിർദേശം.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഡെങ്കി ഹര്‍ത്താൽ

ബളാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. വാര്‍ഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും ശുചീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് പഞ്ചായത്തിൽ പരിശോധന നടത്തും. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം കണ്ടത്തിയാല്‍ ലീഗല്‍ നോട്ടീസ് നല്‍കി തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.