കാസർകോട്: ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത ഹണിട്രാപ് കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കര ബിലാൽ നഗറിലെ ലാലാ കബീർ എന്ന അഹമ്മദ് കബീറിനെയാണ് കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടു പോയി യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും ഇത് പുറത്തു വിടാതിരിക്കാൻ 5.45 ലക്ഷം ആവശ്യപ്പെടുകയുമായിരുന്നു.
കേരളം, കർണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 13 വർഷത്തിന് ശേഷം ആണ് കേരള പൊലീസിന്‍റെ പിടിയിൽ ആവുന്നത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്ക് കാസർകോട് അടക്കം നിരവധി സ്റ്റേഷനുകളിൽ വാറന്‍റ് ഉണ്ട്.
കാസർകോട് ഹണിട്രാപ് കേസിലെ പ്രതി അറസ്റ്റിൽ - കാസർകോട്
പള്ളിക്കര ബിലാൽ നഗറിലെ ലാലാ കബീർ എന്ന അഹമ്മദ് കബീറിനെയാണ് കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.