ETV Bharat / state

റിസര്‍വ് വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു - ആദൂര്‍ കൊട്ടിയടി റിസര്‍വ് വനം

കരിവേടത്ത് നിന്നും കാണാതായ ഇയ്യന്തലത്തെ ലോലാക്ഷന്‍റെ അസ്ഥികൂടമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

റിസര്‍വ് വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു
author img

By

Published : Jul 23, 2019, 8:46 AM IST

Updated : Jul 23, 2019, 1:57 PM IST

കാസര്‍കോട്: ആദൂര്‍ കൊട്ടിയടി റിസര്‍വ് വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ഇടതുകാലിലിട്ട സ്റ്റീലാണ് ബന്തടുക്ക കരിവേടകത്ത് നിന്നും കാണാതായ ഇയ്യന്തലത്തെ ലോലാക്ഷന്‍റെ അസ്ഥികൂടമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസമാണ് ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിന്നും 25 മീറ്റര്‍ അകലെയായി പുരുഷന്‍റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. 20 ദിവസത്തോളം പഴക്കമുണ്ടായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്‌ത മിസിങ് കേസുകളുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ച് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് മരിച്ചയാളുടെ കാലിന്‍റെ ഭാഗത്തെ സ്റ്റീൽ ശ്രദ്ധയില്‍പ്പെട്ടത്. ജൂണ്‍ ഒന്നിന് രാവിലെ 6.30 ന് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലോലാക്ഷന്‍ തിരിച്ചെത്തിയില്ലെന്ന് ഭാര്യ വിദ്യ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Intro:കാസറഗോഡ് റീസെർവ്
വനത്തില്‍ കണ്ടെത്തിയത് കരിവേടകത്തു നിന്നും കാണാതായയാളുടെ അസ്ഥികൂടം. ഇടതുകാലിലിട്ട സ്റ്റീലാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകമായത്. ബന്ധുക്കൾ എത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

Body:
കഴിഞ്ഞ ദിവസം ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിന്നും 25 മീറ്റര്‍ അകലെ റീസെർവ് വനത്തിലാണ് പുരുഷന്റേത് എന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടത്. 20 ദിവസത്തോളം പഴക്കുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

അതിനിടെ കഴിഞ്ഞ ഒരു മസത്തിനിടെ ഉണ്ടായ മിസ്സിംഗ് കേസുകളുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണം ആണ് ആളെ തിരിച്ചറിയാൻ സഹായകമായത്.
പോസ്റ്റ് മോർട്ടത്തിൽ കാലിന്റെ ഭാഗത് സ്റ്റീൽ കാണുകയായിരുന്നു. ഇതോടെ
കരിവേടകത്തു നിന്നും കാണാതായ ലോലക്ഷൻ ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
ഇതുസംബന്ധിച്ച് ബേഡകം പോലീസ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

ജൂണ്‍ ഒന്നു മുതലാണ കരിവേടകം ഇയ്യന്തലത്തെ ലോലാക്ഷനെ കാണാതായത്.. ഭാര്യയും സഹോദരനും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കാലില്‍ ഘടിപ്പിച്ചിരുന്ന സ്റ്റീല്‍ കണ്ട് അസ്ഥികൂടം ലോലാക്ഷന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ജൂണ്‍ ഒന്നിന് രാവിലെ 6.30 ന് ജോലിക്കെന്നു പറഞ്ഞുപോയ ലോലാക്ഷന്‍ തിരിച്ചെത്തിയില്ലെന്ന് ഭാര്യ വിദ്യ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വനത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്.

Conclusion:etv ഭാരത്
കാസറഗോഡ്
Last Updated : Jul 23, 2019, 1:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.