ETV Bharat / state

ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി നൃത്ത സംഗീത ആൽബം - honoring health workers

" നൃത്ത ഗീതിക" എന്ന ആൽബം സിനിമ, സീരിയൽ ബാലതാരം ബേബി നിരഞ്ജന ഓൺലൈൻ പ്രകാശനം നടത്തി.

കാസർകോട് വാർത്ത  നൃത്ത സംഗീത ആൽബം  Dance music album  honoring health workers  kasargod news
ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി നൃത്ത സംഗീത ആൽബം
author img

By

Published : May 18, 2020, 12:18 PM IST

കാസർകോട്‌: കൊവിഡ് പ്രതിരോധത്തിന് രാപ്പകൽ ഇല്ലാതെ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി നൃത്ത സംഗീത ആൽബം. ബെഡൂർ ഗ്രാമീണ ഗ്രന്ഥാലയത്തിന്‍റെ സാങ്കേതിക സഹായത്തോടെയാണ് ആൽബം നിർമ്മിച്ചത്.

ഒറ്റപ്പെടലിന്‍റെ കാലത്ത് എല്ലാവരും വീടുകളിൽ കരുതലോടെ കഴിയുമ്പോൾ സഹജീവികളുടെ ഉയിര് കാക്കാനായി ഇമ ചിമ്മാതെ പ്രവർത്തിക്കുന്നവർ. ഒരു നന്ദി വാക്ക് പോലും ആഗ്രഹിക്കാതെ വിശ്രമങ്ങളില്ലാതെ ജോലി ചെയ്യുന്നവർ. ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവാണ് ഈ നൃത്ത സംഗീതം." നൃത്ത ഗീതിക" എന്ന ആൽബം സിനിമ, സീരിയൽ ബാലതാരം ബേബി നിരഞ്ജന
ഓൺലൈൻ പ്രകാശനം നടത്തി.

ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി നൃത്ത സംഗീത ആൽബം
പൊതുപ്രവർത്തകനും, സാംസ്കാരിക പ്രവർത്തകനുമായ കെ പി നാരായണൻ ബെഡൂരിന്‍റെ വരികൾ ആലപിച്ചത് കുമാരൻ കുമ്പളപ്പള്ളിയാണ്. അശ്വനി ബെഡൂർ, രാമപ്രിയ നീലേശ്വരം, ദിവ്യാ ലക്ഷ്മി ബെഡുർ, എന്നിവരാണ് നൃത്താവിഷ്ക്കാരം നടത്തിയത്. പ്രഭാകരൻ നീലേശ്വരം ഓർക്കസ്ട്രേഷനും മനേഷ് നീലേശ്വരം റെക്കോർഡിങ്ങും നിർവഹിച്ചു. കുട്ടൻ പെരളമാണ് ഛായാഗ്രഹണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.