ETV Bharat / state

റിസർവ് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനാണ് അറസ്റ്റിലായത്. മൂന്ന് മാസം മുൻപ് അഞ്ച് ലക്ഷം രൂപ വില വരുന്ന തേക്ക് മരം മുറിച്ചു കടത്തിയതായാണ് കേസ്.

റിസർവ്വ് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ  CPM branch secretary arrested in case of smuggling wood from forest  മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി സി സുകുമാരൻ അറസ്റ്റിൽ  കാറഡുക്ക റിസർവ്വ് വനത്തിൽ നിന്ന് മരം മുറിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ
റിസർവ്വ് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
author img

By

Published : Aug 10, 2022, 10:47 PM IST

കാസർകോട്: കാറഡുക്ക റിസർവ് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൂന്ന് മാസം മുൻപ് അഞ്ച് ലക്ഷം രൂപ വില വരുന്ന തേക്ക് മരം മുറിച്ചു കടത്തിയതായാണ് കേസ്. സർക്കാർ വനത്തിനു സമീപത്ത് സുകുമാരൻ ഭൂമി വാങ്ങിയിരുന്നു. ഈ സ്ഥലത്തോട് ചേർന്ന് വനത്തിൽ നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്.

മരംമുറി പരാതി ഉയർന്നതോടെ വനംവകുപ്പ് അധികൃതർ നേരിട്ടെത്തി അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ മരമില്ലിൽ നിന്നും മുറിച്ച മരങ്ങൾ കണ്ടെത്തി. തുടർന്നാണ് സുകുമാരനെ അറസ്റ്റ് ചെയ്‌തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.