ETV Bharat / state

കാസര്‍കോട് ആശ്വാസം; രോഗമുക്തര്‍ കൂടുന്നു - കൊറോണ വാര്‍ത്തകള്‍

രോഗബാധ സ്ഥിരീകരിച്ച 112 പേര്‍ ഇതിനകം ആശുപത്രി വിട്ടു. 55 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

covid update from kasargod  covid latest news  corona latest news  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കാസര്‍കോട് ആശ്വാസം; രോഗമുക്തര്‍ കൂടുന്നു
author img

By

Published : Apr 17, 2020, 8:00 PM IST

കാസര്‍കോട്: നിശ്ചിത നിരീക്ഷണ കാലയളവിന് ശേഷവും കൊവിഡ്‌ ബാധ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രണ്ടാം ഘട്ടത്തിൽ രോഗബാധിതരായ 67 ശതമാനവും വളരെ വേഗത്തിൽ ആശുപത്രി വിടുന്നത് ജില്ലക്ക് ആശ്വാസമാകുന്നു. സമ്പർക്കം വഴി കൊവിഡ്‌ ബാധിതരായ അഞ്ച് പേരടക്കം ആറ് പേരാണ് ഇന്ന് ആശുപത്രി വിട്ടത്. രണ്ട് പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാല് പേർ സര്‍ജി കെയർ ആശുപത്രിയിൽ നിന്നുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധ സ്ഥിരീകരിച്ച 112 പേര്‍ ഇതിനകം ആശുപത്രി വിട്ടു. 55 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ആശുപത്രികളിൽ കഴിയുന്ന 112 പേരടക്കം 7901 പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്. 518 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു. 236 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭ്യമാകാനുള്ളത്. പുതിയതായി ഒമ്പത് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി സർവേ പ്രകാരം 3321 വീടുകൾ സന്ദർശനം നടത്തിയതിലൂടെ 74 പേരെ സാമ്പിൾ ശേഖരണത്തിന് നിർദേശിച്ചിട്ടുണ്ട്. ഇതിൽ 26 പേർ പോസിറ്റീവ് കേസുകളുമായി സമ്പർക്കമുള്ളവരും 48 പേർ രോഗലക്ഷണങ്ങൾ ഉള്ളവരുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.