കാസർകോട്: സർക്കാർ ഓഫിസുകളിൽ കൊവിഡ് മാനദണ്ഡം കർശനമാക്കുന്നതിൻ്റെ ഭാഗമായി ബോധവൽകരണവുമായി ജില്ല കലക്‌ടർ ഡോ ഡി സജിത് ബാബു. ലഘുലേഖയുമായി സിവിൽ സ്റ്റേഷനുകളിലെ ഓഫിസുകളിൽ കലക്‌ടർ നേരിട്ടെത്തി. കൊവിഡ് വ്യാപനം കൂടാനുള്ള സാധ്യത മുൻനിർത്തി ഓഫിസുകളിൽ മാസ്‌ക് ഉപയോഗം കർശനമാക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് ജില്ല കലക്‌ടർ മുന്നറിയിപ്പില്ലാതെ ഓഫിസുകളിലെത്തിയത്.
മാസ്‌ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫിസുകളിൽ ഇരുന്നവർക്ക് കലക്‌ടർ കർശന മുന്നറിയിപ്പ് നൽകി. കലക്‌ടറേറ്റിലെ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫിസുകളിലും കലക്‌ടർ സന്ദർശനം നടത്തി.