കാസർകോട്: കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവും മറ്റ് ജീവനക്കാരും ക്വാറന്‍റൈന് വിധേയമാകും. കലക്ടറുടെയും ഗൺമാൻ അടക്കമുള്ള ജീവനക്കാരുടെ സാമ്പിൾ പരിശോധനക്കയച്ചു. ജില്ലയിൽ ദൃശ്യ മാധ്യമപ്രവർത്തകനുൾപ്പെടെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് കൂടുതൽ മാധ്യമ പ്രവർത്തകരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ദൃശ്യ മാധ്യമ പ്രവർത്തകരുടെ ശ്രവങ്ങൾ പരിശോധനക്കായി ശേഖരിച്ചു.
കാസർകോട് ബുധനാഴ്ച മൂന്ന് പേർക്ക് കൊവിഡ് ഭേദമായി. കാസര്‍കോട് മെഡിക്കൽ കോളജിൽ നിന്ന് മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ നിലവിൽ 13 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 92.3 ശതമാനം ആണ് ജില്ലയിലെ രോഗ ബാധിതരുടെ റിക്കവറി റേറ്റ്. ജില്ലയിൽ ആകെ 1930 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 4296 സാമ്പിളുകളിൽ 3264 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 695 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ബുധനാഴ്ച പുതിയതായി ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.