കാസർകോട്: ജില്ലയിൽ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയവരാണ്. കുവൈത്തില്‍ നിന്നെത്തിയ നീലേശ്വരം സ്വദേശി, അബുദാബിയില്‍ നിന്നെത്തിയ മടിക്കൈ സ്വദേശി, ഫുജൈറയില്‍ നിന്നു വന്ന വലിയപറമ്പ് സ്വദേശി, ഖത്തറില്‍ നിന്നെത്തിയ പള്ളിക്കര സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന നീലേശ്വരം, കാഞ്ഞങ്ങാട് സ്വദേശികളാണ് രോഗമുക്തി നേടിയത്. വീടുകളില്‍ 6286 പേരും സ്ഥാപന നീരിക്ഷണത്തില്‍ 422 പേരുമുള്‍പ്പെടെ 6708 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 897 പേരെ നീരിക്ഷണത്തിലാക്കി. 369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
കാസർകോട് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കാസർകോട് വാർത്ത
6708 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.