ETV Bharat / state

കാസര്‍കോട് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് പേർക്ക് രോഗമുക്തി

വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

author img

By

Published : Jun 22, 2020, 7:06 PM IST

Covid  രോഗമുക്തി  കൊവിഡ്  കാസര്‍കോട്  കൊവിഡ് കാസര്‍കോട്  covid cases in kasaragod  kasaragod
കാസര്‍കോട് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് പേർക്ക് രോഗമുക്തി

കാസർകോട്: ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ ഏഴ് പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്. കുവൈത്തില്‍ നിന്ന് വന്ന തൃക്കരിപ്പൂര്‍, വലിയപറമ്പ (രണ്ട്), കാഞ്ഞങ്ങാട് നഗരസഭ, കുമ്പള സ്വദേശികൾ, ഖത്തറില്‍ നിന്ന് വന്ന മൊഗ്രാല്‍പുത്തൂര്‍ സ്വദേശി, ഒമാനില്‍ നിന്ന് വന്ന വലിയപറമ്പ പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്ന് വന്ന മടിക്കൈ സ്വദേശി മഹാരാഷ്ട്രയില്‍ നിന്ന് വന്ന തൃക്കരിപ്പൂര്‍ സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുമ്പള (രണ്ട്), മംഗല്‍പാടി,ചെമ്മനാട്, പള്ളിക്കര (രണ്ട്) സ്വദേശികളും പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന നീലേശ്വരം നഗരസഭ സ്വദേശിയുമാണ് കൊവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

വീടുകളില്‍ 4,519 പേരും സ്ഥാപന നിരീക്ഷണത്തില്‍ 380 പേരുമടക്കം ജില്ലയില്‍ 4,899 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 25 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 174 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കൊവിഡ് സെന്‍ററുകളിലുമായി 84 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 156 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.