ETV Bharat / state

കൊവിഡ് പോസിറ്റീവ്, കാസർകോട് 'പൂജ്യം'; ആശ്വാസ കണക്കുകള്‍

കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല

author img

By

Published : Mar 30, 2022, 7:41 AM IST

കാസര്‍കോട് കൊവിഡ് നിരക്ക്  കാസര്‍കോട് കൊവിഡ് മുക്തം  കൊവിഡ് കേസുകള്‍ കാസര്‍കോട്  covid cases in kasaragod  covid cases decline in kasaragod  kasaragod no covid positive
കൊവിഡ് പോസിറ്റീവ്, കാസർകോട് 'പൂജ്യം'; ആശ്വാസ കണക്കുകള്‍

കാസർകോട്: കാസര്‍കോട് ജില്ല കൊവിഡ് മുക്തമാകുന്നുവെന്ന ശൂഭ സൂചന നല്‍കി കണക്കുകള്‍. കഴിഞ്ഞ ദിവസം ജില്ലയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. ഇതിന് മുന്‍പ് 2020 മെയ് 10നാണ് കാസര്‍കോട് ജില്ല പൂര്‍ണമായും കൊവിഡ് മുക്തമായത്.

2020 ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 16ന് വിദേശത്ത് നിന്ന് എത്തിയ ആളില്‍ നിന്നും ജില്ലയില്‍ രോഗ വ്യാപനം ഉണ്ടാകുകയും മാര്‍ച്ച് അവസാന വാരത്തോടെ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ രോഗമുക്തരായി. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്. 284 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. തിങ്കളാഴ്‌ച ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാര്‍ച്ച് 27 ന് എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ജില്ലയിൽ 16,6503 പേർക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 62 ഒമിക്രോൺ കേസുകളും ജില്ലയില്‍ സ്ഥിരീകരിച്ചു.

Also read: പതിവു തെറ്റിക്കാതെ ഇന്ധനവില വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.