ETV Bharat / state

കൊവിഡ് ബോധവത്കരണം; ശ്രദ്ധേയമായി അങ്കണവാടി വിദ്യാർഥിനിയുടെ വീഡിയോ - veda s vijay

സാമൂഹ മാധ്യമങ്ങളിൽ കൊവിഡ് ബോധവത്കരണ വീഡിയോകളുമായി എത്തി ശ്രദ്ധേയയാവുകയാണ് അങ്കണവാടി വിദ്യാർഥിനിയായ കുന്നിമണിയെന്ന വേദ എസ് വിജയ്

short film  covid awareness video  covid short film  കൊവിഡ് ബോധവത്കരണം  അങ്കണവാടി വിദ്യാർഥിനി  anganwadi student  veda s vijay  കുന്നിമണിയെന്ന വേദ എസ് വിജയ്
കൊവിഡ് ബോധവത്കരണം; ശ്രദ്ധേയമായി അങ്കണവാടി വിദ്യാർഥിനിയുടെ വീഡിയോ
author img

By

Published : May 25, 2021, 5:42 PM IST

Updated : May 25, 2021, 9:24 PM IST

കാസർകോട്: കൊവിഡിനെതിരെ പോരാടാൻ ജനങ്ങളെ ബോധവത്കരിക്കുക എന്നത് ഏറെ പ്രധാനമാണ്. അതിനായി സർക്കാരും മറ്റു സംഘടനകളുമൊക്കെ ഏറെ ആശ്രയിക്കുന്നത് വീഡിയോകളെയാണ്. സാമൂഹ മാധ്യമങ്ങളിലൂടെ അത്തരത്തിൽ കൊവിഡ് ബോധവത്കരണ വീഡിയോകളുമായി എത്തി ശ്രദ്ധേയയാവുകയാണ് അങ്കണവാടി വിദ്യാർഥിനിയായ കുന്നിമണിയെന്ന വേദ എസ് വിജയ്. ലോക്ക്ഡൗണിന് കോഴിക്കറി തിന്നാൻ പുറത്തിറങ്ങിയ നാരയണി വല്ല്യമ്മയായി കുന്നിമണി എത്തിയ ബോതവത്കരണ വീഡിയോ കണ്ടത് നിരവധി പേരാണ്. വീഡിയോ വൈറൽ ആയതോടെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ഔദ്യോഗിക പേജിലും വീഡിയോ പങ്കുവെയ്‌ക്കപ്പെട്ടു.

കൊവിഡ് ബോധവത്കരണം; ശ്രദ്ധേയമായി അങ്കണവാടി വിദ്യാർഥിനിയുടെ വീഡിയോ

Also Read:വിവാഹത്തിന്‍റെ സുവര്‍ണ ജൂബിലിനാളിൽ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് കര്‍ഷകനും കുടുംബവും

ഇതിനരം ഇരുപത്തഞ്ചോളം ബോധവത്കരണ വീഡിയോകളാണ് ഈ കുഞ്ഞുമിടുക്കി ചെയ്‌തത്. മധൂര്‍ ഗ്രാമ പഞ്ചായത്ത് മാഷ് പദ്ധതിയുടെ ഭാഗമായി അധ്യാപകൻ കൂടിയായ അച്ഛൻ വിജയൻ ശങ്കരൻപാടിയാണ് കുന്നിമണിയുടെ വീഡിയോകൾ തയ്യാറാക്കിയത്. നർമ്മത്തിന്‍റെ മേമ്പൊടിയോടെയാണ് കുന്നിമണിയുടെ ബോധവത്കരണം. കുട്ടികളെ സര്‍ഗാത്മക രീതിയില്‍ സന്തോഷിപ്പിക്കുന്നതിനാണ് വീഡിയോകൾ എടുത്തത്. പിന്നീട് അത് ബോധവത്കരണമായി മാറി. കാസർകോടൻ ഭാഷ വീഡിയോകളെ കൂടുതൽ ശ്രദ്ധയമാക്കിയെന്ന് വിജയൻ പറയുന്നു. വീഡിയോകൾക്കുള്ള പ്രോത്സാഹനമായി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവില്‍ നിന്നും ബോധവത്കരണ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരവും കുന്നിമണിയെ തേടിയെത്തി. ഇപ്പോൾ ഐസിഡിഎസിനായുള്ള വീഡിയോ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കുന്നിമണി.

Last Updated : May 25, 2021, 9:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.