ETV Bharat / state

തെരഞ്ഞെടുപ്പ് പോസ്റ്ററുകളൊരുക്കി ദമ്പതികൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ  സ്ഥാനാര്‍ഥികളുടെ ഫോട്ടോ പോസ്റ്ററുകള്‍ ഒരുക്കുന്നതിന്‍റെ തിരക്കിലാണിവർ. ഒറ്റക്കാര്യമേ നിർബന്ധമുള്ളു, ഓരോ പോസ്റ്ററുകളും വേറിട്ടതാകണം.

Couple making election posters  ഇലക്ഷൻ പോസ്റ്ററുകളൊരുക്കി ദമ്പതികൾ  local boady election  തദ്ദേശ തിരഞ്ഞെടുപ്പ്  ഇലക്‌ഷൻ പോസ്റ്ററുകൻ
ഇലക്ഷൻ പോസ്റ്ററുകളൊരുക്കി ദമ്പതികൾ
author img

By

Published : Nov 30, 2020, 3:43 PM IST

Updated : Nov 30, 2020, 10:31 PM IST

കാസർകോട്: തെരഞ്ഞെടുപ്പ് പ്രചാരണം വീട്ടുകാര്യമാണ് കാസർകോട് രാജപുരത്തെ രാജീവനും ഭാര്യ രമ്യക്കും. മുന്നണി സ്ഥാനാർഥികളുടെ പോസ്റ്റര്‍ തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് രാജപുരത്തെ സ്‌നേഹ സ്റ്റുഡിയോ ഉടമകളായ ഈ ദമ്പതികൾ. തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥികളുടെ ഫോട്ടോ പോസ്റ്ററുകള്‍ ഒരുക്കുന്നതിന്‍റെ തിരക്കിലാണിവർ. ഒറ്റക്കാര്യമേ നിർബന്ധമുള്ളു, ഓരോ പോസ്റ്ററുകളും വേറിട്ടതാകണം.

തെരഞ്ഞെടുപ്പ് പോസ്റ്ററുകളൊരുക്കി ദമ്പതികൾ

സമൂഹമാധ്യമങ്ങള്‍ വഴി വിതരണം ചെയ്യാനുള്ള പോസ്റ്ററുകളാണ് സ്റ്റുഡിയോകളില്‍ തയ്യാറാക്കുന്നതിൽ അധികവും. സ്ഥാനാര്‍ഥിയുടെ ആകർഷകമായ ഫോട്ടോയും ആരെയും ചിന്തിപ്പിക്കുന്ന വാക്കുകളും ചേർന്നാൽ പോസ്റ്റർ റെഡി. കൊവിഡ്‌ കാലത്തെ തെരഞ്ഞെടുപ്പ് ആയതിനാൽ നേരിട്ടുള്ള വോട്ടുപിടുത്തതിന് പരിമിതിയുണ്ട്. സമൂഹ മാധ്യമങ്ങളെ ആണ് പ്രചാരണത്തിനായി പാർട്ടികളും സ്ഥാനാർത്ഥികളും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധേയമാവുന്നത് സാമുഹ്യ മാധ്യമങ്ങളിലൂടെയുള്ള വേറിട്ട ഫോട്ടോ പോസ്റ്ററുകൾ തന്നെയാണ്. എല്ലാത്തിലുമുപരി കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ തൊഴില്‍ നഷ്‌ടപ്പെട്ട ഫോട്ടോഗ്രാഫര്‍മാര്‍ക്കും സ്റ്റുഡിയോ ഉടമകള്‍ക്കും ആശ്വാസമാവുകയാണ് ഈ തെരഞ്ഞെടുപ്പ് കാലം.

Last Updated : Nov 30, 2020, 10:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.