കാസര്‍കോട്: വികസന പാക്കേജിലുള്‍പ്പെടുത്തിയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമ നിര്‍മ്മാണം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു. വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2013 മുതല്‍ 2019വരെ 204 പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. പുനരധിവാസ ഗ്രാമം കൂടി പൂര്‍ത്തിയാകുന്നതോടെ കാസര്‍കോട് വികസന പാക്കേജിലെ മുഴുവന്‍ പദ്ധതികളും നടപ്പിലാകും. ഫെബ്രുവരി ഒന്നിന് കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍കോളേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഹോസ്ദുര്‍ഗില്‍ ഈ മാസം 18നും വെള്ളരിക്കുണ്ട് 30നും നടക്കും. കാസര്‍കോട് ഫെബ്രുവരി ആറിനും മഞ്ചേശ്വരത്ത് 13നും അദാലത്ത് നടക്കും. അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2017ന് ശേഷമുള്ള 23000 ഫയലുകള്‍ ഈര്‍ജ്ജിതമായി തീര്‍പ്പാക്കിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കലക്ടര്‍ അനുമോദിച്ചു. 4718 ഫയലുകള്‍ മാത്രണ് തീര്‍പ്പാക്കാനായി റവന്യൂവില്‍ അവശേഷിക്കുന്നത്.