ETV Bharat / state

'ആര്‍എസ്‌എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച ന്യൂനപക്ഷത്തിന് വേണ്ടിയല്ല, പിന്നെ ആര്‍ക്കുവേണ്ടി' ; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയുടെ ഉദ്‌ഘാടനത്തില്‍, ആര്‍എസ്‌എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്‌തുത ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അല്ലെന്നും ഇതില്‍ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി

RSS Jamaat e Islami Discussion  Pinarayi Vijayan on RSS Jamaat e Islami Discussion  RSS  Jamaat e Islami  Muslim league  Welfare Party  CM Pinarayi Vijayan  ആര്‍എസ്‌എസ്  ജമാഅത്തെ ഇസ്‌ലാമി  ആര്‍എസ്‌എസ് ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  കോണ്‍ഗ്രസ്  മുസ്‌ലിം ലീഗ്  വെല്‍ഫെയര്‍ പാര്‍ട്ടി  സിപിഎം ജനകീയ പ്രതിരോധ ജാഥ  സിപിഎം  ഭൂരിപക്ഷ വർഗീയത  ന്യൂനപക്ഷ വർഗീയത  സംസ്ഥാന ബജറ്റ്  ബിജെപി
ആര്‍എസ്‌എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച
author img

By

Published : Feb 20, 2023, 8:11 PM IST

Updated : Feb 20, 2023, 10:07 PM IST

മുഖ്യമന്ത്രി സംസാരിക്കുന്നു

കാസർകോട് : ആര്‍എസ്എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി ത്രയത്തിന് ഇതില്‍ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കുമ്പളയിൽ സിപിഎം ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്‌പര പൂരകങ്ങളാണ്. വർ​ഗീയത ഏതായാലും എതി‍ർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും തമ്മിൽ എന്ത് കാര്യമാണ് സംസാരിക്കാനുള്ളത്? ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുകയാണ്.

തങ്ങൾക്ക് ഇഷ്‌ടമല്ല എന്ന് കണ്ടാൽ കൊന്നുതള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവ‌‍ർ മുസ്‌ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്‌ലാമി-ആ‌ർഎസ്എസ് ചർച്ച ആ‍ർക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.

വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കും: ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയല്ല ജമാഅത്തെയുടെ ചർച്ച. ന്യൂനപക്ഷം ഈ ചർച്ചയെ അംഗീകരിക്കില്ല. അത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കോൺഗ്രസ്, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീ​ഗ് ത്രയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. ലീഗ് ഈ ചർച്ചയിൽ വല്ല പങ്ക് വഹിച്ചിട്ടുണ്ടോ? സർക്കാരും പാർട്ടിയും വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമിക്ക് ആ പേരുണ്ടെങ്കിലും വേറൊരു രൂപം കൂടി അവർക്കുണ്ടെന്ന് എല്ലാവർക്കും അറിയാം. അത് വെൽഫെയർ പാർട്ടിയുടെ രൂപമാണ്.

വെൽഫെയർ പാർട്ടി കേരളത്തിലെ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൂടെ അണിനിരന്നവരാണ്. ഇപ്പോൾ ഇവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അവിടെയാണ് സ്വാഭാവികമായ ചില സംശയങ്ങൾ ഉയർന്നുവരുന്നത്.

ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രം വർഗീയത ആളിക്കത്തിക്കുന്നു. കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒരക്ഷരം പ്രതിപക്ഷം സംസാരിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം അവകാശപ്പെടുന്നത് മതനിരപേക്ഷമെന്നാണ്. എങ്കില്‍ എന്തുകൊണ്ട് കേന്ദ സർക്കാർ നിലപാടുകളെക്കുറിച്ച് ഇവർ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തെ കുറിച്ച് അപവാദ പ്രചരണം : സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ പിന്നാക്ക വിഭാഗത്തിന് 16 കോടി അനുവദിച്ചു. മുന്നാക്ക വിഭാഗത്തിന് 40 കോടി എന്ന തരത്തിൽ പ്രചരണമുണ്ടായി. എന്നാൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് 2,800 കോടിയിലേറെ വകയിരുത്തി. ഇത് കാണാതെയാണ് പ്രചരണം. ആകെ പിന്നാക്ക ക്ഷേമത്തിന് 3,920 കോടി ചെലവഴിച്ചു. ഇത് മറച്ചുവയ്ക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വാദം കോൺഗ്രസ് ഏറ്റെടുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രം പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് തുറന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികവാർന്ന നിലയിൽ പ്രവർത്തിക്കുന്ന പിഎസ്‌സിക്ക് എതിരെ ഹീനമായ പ്രചാരണം നടക്കുന്നു. കേരളത്തിന് പ്രതിപക്ഷം സർവത്ര ദൂഷ്യം ചാർത്തുന്നു. കേരളം രാജ്യത്തേക്കാൾ സാമ്പത്തിക വള‍ർച്ച നേടി. പക്ഷേ കേരളം കടക്കെണിയിൽ എന്ന് പറയുന്നു. കേരളം വ്യവസായ സൗഹൃദം അല്ല എന്ന കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നു. എന്നാൽ സംസ്ഥാനത്തെ വലിയ വ്യവസായികൾക്ക് ഈ അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതാടിസ്ഥാനത്തില്‍ പൗരത്വം നടപ്പിലാക്കാന്‍ അനുവദിക്കില്ല : മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിവാഹ മോചനം മുസ്‌ലിം നടത്തിയാൽ ജയിലിൽ അടയ്ക്ക‌ണം എന്ന കേന്ദ്ര നയം തെറ്റാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുകയാണ് സർക്കാർ. ഈ പൗരത്വ നിയമം നടപ്പാക്കില്ല എന്നതാണ് കേരളത്തിന്‍റെ നയം. ഇനി ഭാവിയിലും ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ല.

വർഗീയതയുടെ ആപത്ത് വളർന്നുവരുന്നുണ്ട്. അതിനെ സമൂഹമാകെ കാണേണ്ടതുണ്ട്. വർ​ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുത്ത് സിപിഎമ്മും ഇടതുപക്ഷവും പോരാടുന്നു. സമൂഹമാകെ ഈ പോരാട്ടത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Feb 20, 2023, 10:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.