ETV Bharat / state

ചിങ്ങത്തെ വരവേറ്റ് നിറകുംഭം, കാസര്‍കോട്ടെ ഐശ്വര്യത്തിന്‍റെ പ്രതീക്ഷ - kerala news updates

അഷ്‌ടമംഗല്യ വസ്‌തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിറകുംഭം

chingavellam spl story  chingavellam in Kasargod  ചിങ്ങത്തെ വരവേറ്റ് നിറകുംഭം  നിറകുംഭം  കാസര്‍കോട്ടെ ഐശ്വര്യത്തിന്‍റെ പ്രതീക്ഷ  പ്രതീക്ഷ  അഷ്‌ടമംഗല്യ  കാസർകോട്  പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കാസര്‍കോട്  കാസര്‍കോട് വാര്‍ത്തകള്‍  kasargod news  news updates in kasargod  latest news in kasargod  kerala news updates  kerala news updates
ചിങ്ങത്തെ വരവേറ്റ് നിറകുംഭം
author img

By

Published : Sep 6, 2022, 7:46 PM IST

കാസർകോട്: പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കാസര്‍കോട് ജില്ലയിലെ ചിങ്ങവെള്ളം. ഓണക്കാലത്ത് കാസർകോട് ജില്ലയിൽ മാത്രം കണ്ടുവരുന്ന ആചാരമാണിത്. ചിങ്ങം ഒന്നിന് പുലര്‍ച്ചെ കിണറ്റില്‍ നിന്ന് ആദ്യം കോരിയെടുക്കുന്ന വെള്ളം കഴുകി വൃത്തിയാക്കിയ കിണ്ടിയില്‍ ഒഴിച്ച് എല്ലാ ദിവസവും വീട്ടില്‍ സൂക്ഷിച്ച് വെക്കുന്നതാണ് ചിങ്ങവെള്ളം.

ചിങ്ങത്തെ വരവേറ്റ് നിറകുംഭം

കിണറ്റില്‍ നിന്ന് ആദ്യം കോരിയെടുത്ത വെള്ളം സൂര്യന് നേരെ മൂന്ന് തവണ തര്‍പ്പണം ചെയ്ത ശേഷം തേച്ച് കഴുകി വൃത്തിയാക്കിയ കിണ്ടിയില്‍ നിറക്കുന്നു. അതിൽ തുമ്പപ്പൂവും തുളസിയും ഇട്ട് ചെറിയ താളില പറിച്ച് കിണ്ടിയുടെ വായ് ഭാഗം മൂടുന്നു. വളരെയധികം ഭക്തിയോടെ ആ നിറ കുംഭത്തെ പടിഞ്ഞാറ്റയിൽ എത്തിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

സൂര്യദേവനെ വരവേൽക്കുന്ന ആചാരമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ചിങ്ങ മാസത്തിലെ സൂര്യന്‍ ബലവാനാണെന്നാണ് വിശ്വാസം. സൂര്യന്‍റെ സ്വന്തം ക്ഷേത്രമായിട്ടാണ് ചിങ്ങമാസത്തെ ജ്യോതിഷികള്‍ പറയുന്നത്. സൂര്യനെ ഏറ്റവും തെളിഞ്ഞ് മനോഹരിയായി കാണപ്പെടുന്നതും ചിങ്ങ മാസത്തിലാണ്.

സൂര്യന് മൃതസഞ്ജീവനി ധർമമുണ്ടെന്ന് പഴമക്കാർ പറയുന്നു. ചിങ്ങമാസത്തിലെ ഉദയസൂര്യന്‍റെ രശ്‌മി ഏൽക്കുന്ന വെള്ളം ഏറ്റവും പരിശുദ്ധമായിരിക്കും അത് രോഗാണു വിമുക്തമായിരിക്കും. സൂര്യ രശ്‌മികളേറ്റ ഈ വെള്ളം ശരീരത്തില്‍ ഒഴിച്ചാല്‍ ശരീരത്തിലേറ്റ മുറിവുകൾ പോലും സുഖപ്പെടുമെന്നുമാണ് വിശ്വാസം. ചിങ്ങം ഒന്ന് മുതല്‍ ചിങ്ങമാസാവസാനം വരെ ഓരോ പുലരിയിലും ഇത്തരത്തില്‍ പടിഞ്ഞാറ്റയില്‍ നിറകുംഭമായി ചിങ്ങ വെള്ളം ഒരുക്കി വെക്കും.

മാസാവസാനം വരെ വീട്ടില്‍ സൂക്ഷിക്കുന്ന ഈ ചിങ്ങ വെള്ളം ഐശ്വര്യത്തിന്‍റെ പ്രതീകമാണെന്നാണ് വിശ്വാസം.

also read: ഓണത്തിന് പൊതു സമൂഹത്തിന് ഒരു തിരുത്ത്: രാജകീയ പ്രൗഡിയിൽ മാസ് എൻട്രി നടത്തി പെൺ മാവേലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.