ETV Bharat / state

കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആയി പ്രൊഫ. ഡോ.എച്ച്. വെങ്കിടേശ്വരലു നിയമിതനായി

ആറുവർഷമായി വൈസ് ചാൻസലർ ആയിരുന്ന ഡോ.ജി. ഗോപകുമാർ വിരമിച്ച ഒഴിവിലേക്കാണ് വെങ്കിടേശ്വരലു നിയമിതനായത്.

Central university  കാസർകോട്  കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ  Central university vice chancellor  പ്രൊഫ. ഡോ. എച്ച്. വെങ്കിടേശ്വരലു
കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആയി പ്രൊഫ. ഡോ. എച്ച്. വെങ്കിടേശ്വരലു നിയമിതനായി
author img

By

Published : Aug 14, 2020, 1:22 PM IST

കാസർകോട്: കേരള- കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആയി പ്രൊഫ. ഡോ. എച്ച്. വെങ്കിടേശ്വരലു നിയമിതനായി. ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് പ്രൊഫസറാണ് വെങ്കിടേശ്വരലു. സർവ്വകലാശാല വിസിറ്ററായ രാഷ്ട്രപതിയാണ് അദ്ദേഹത്തെ വൈസ് ചാൻസലർ ആയി നിയമിച്ചത്. ആറുവർഷമായി വൈസ് ചാൻസലർ ആയിരുന്ന ഡോ.ജി. ഗോപകുമാർ വിരമിച്ച ഒഴിവിലേക്കാണ് വെങ്കിടേശ്വരലു നിയമിതനായത്. അക്കാദമിക രംഗത്ത് പരിചയ സമ്പന്നനായ അദ്ദേഹം തെലങ്കാന മേഡക് സ്വദേശിയാണ്. 2010 ആന്ധ്രയിലെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്തിരുന്നു. ഒസ്മാനിയ സർവകലാശാല പീസ് കമ്മിറ്റി അംഗം, ഐസിഎസ്ആർ ടീച്ചർ ഫെലോ, മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ ഇ കണ്ടന്‍റ് റൈറ്റർ ദേശീയ കമ്മീഷൻ അംഗം, യു പി എസ് സി അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.