ETV Bharat / state

ഗവേഷണ വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രസര്‍വ്വകലാശാല നിഷേധിച്ചു; പ്രതിഷേധം ശക്തമാവുന്നു - പിണറായി വിജയൻ

ദേശീയ പ്രാധാന്യമുള്ള വിഷയം തെരഞ്ഞെടുക്കണമെന്ന് സര്‍വ്വകലാശാല. അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള നീക്കമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസർകോട് കേന്ദ്ര സർവകലാശാല
author img

By

Published : Mar 25, 2019, 8:27 PM IST

Updated : Mar 25, 2019, 8:35 PM IST

കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയുടെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഗവേഷണ വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ദേശീയ മുന്‍ഗണന വിഷയങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്നാണ് സര്‍ക്കുലര്‍. എല്ലാ വകുപ്പ് തലവന്മാരും അടങ്ങുന്ന ഉപദേശക സമിതി ഇക്കാര്യം നിരീക്ഷിക്കണമെന്നും സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ നഷ്ടമായി. സര്‍വ്വകലാശാലയുടെ തീരുമാനത്തിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ശാസ്ത്ര വിരുദ്ധതയും അന്ധവിശ്വാസവും പ്രചരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ഡോക്ടർ മീന. ടി. പിള്ള രാജി വെച്ചിരിന്നു. അക്കാദമിക രംഗത്തെ പ്രമുഖരും കേന്ദ്ര സര്‍വ്വകലാശാലയുടെ തീരുമാനത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

Intro:ഗവേഷണ തൽപരരായ വിദ്യാർഥികളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാസർഗോഡ് കേന്ദ്ര സർവകലാശാല അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ഉത്തരവാണ് സർവകലാശാല പുറത്തിറക്കിയത. സർവകലാശാലയുടെ തെറ്റായ തീരുമാനത്തിന് ബലമേകാൻ തൻറെ പ്രസംഗം വളച്ചൊടിച്ചു എന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

Body:കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഇനി ഗവേഷണം ദേശീയ മുൻഗണന വിഷയങ്ങളിൽ മതിയെന്നാണ് സർക്കുലർ. പുതുതായി ഗവേഷണത്തിന് വിദ്യാർത്ഥികൾക്ക് ബാധകമാക്കി കൊണ്ടുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഗവേഷക വിദ്യാർത്ഥികളും ശപിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് വിവാദ സർക്കുലർ പുറത്തിറക്കിയത്. എല്ലാ പഠന വകുപ്പുകളിലേക്കും തലവന്മാർ അടങ്ങുന്ന ഉപദേശകസമിതി പുതിയ തീരുമാനം നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താനും സർവകലാശാല ആവശ്യപ്പെടുന്നുണ്ട്.

വിദ്യാർഥികൾക്ക് അവരുടെ ഇഷ്ട വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിൽ നിന്നും കൂച്ചുവിലങ്ങിടുന്നതാണ് പുതിയ ഉത്തരവെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർവ്വകലാശാലയെ മുഴുവനായും കൈവരിക്കുന്നതിന് ഭാഗമായിട്ടാണ് നടപടിയെന്നും ശാസ്ത്രവിഷയങ്ങളിൽ ഉൾപ്പെടെയുള്ള ഇടപെടലുകൾ ഗവേഷക മേഖലയെ തകർക്കുന്നതാണെന്നും ആണ് അക്കാദമിക് രംഗത്തെ വിലയിരുത്തൽ.

അതിനിടെ സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ദേശീയ മുൻഗണന എന്ന സങ്കല്പം ഇന്ന് രാജ്യത്ത് നിലവിലുള്ള സാഹചര്യത്തിൽ തീർത്തും സംശയാസ്പദമാണെന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശാസ്ത്രവിരുദ്ധ സങ്കല്പങ്ങളും പ്രചരിപ്പിക്കാൻ കേന്ദ്ര സ്ഥാപനങ്ങളെ ഉപയോഗിക്കുന്ന സംഘപരിവാർ നയങ്ങളുടെ തുടർച്ചയാണ് ഇത് എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സർവ്വകലാശാല തീരുമാനത്തിൽ പ്രതിഷേധിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ഡോക്ടർ മീന ടി പിള്ള യുടെ രാജിയുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പിൽ തൻറെ ഒരു പ്രസംഗം വളച്ചൊടിച്ചു എന്നു മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറയുന്നു.

ഹോൾഡ് ഫേസ് ബുക് പോസ്റ്റ്

സമൂഹത്തിന് ഗുണകരമാകുന്ന ഗവേഷണങ്ങൾ ഉണ്ടാകണമെന്ന തിരുവനന്തപുരത്തെ സ്കോളേഴ്സ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തെ വസ്തുതാവിരുദ്ധമായി വളച്ചൊടിക്കുകയായിരുന്നു. സർവ്വകലാശാലയുടെ തീരുമാനവും തൻറെ പ്രസംഗവും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം സർവ്വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

Conclusion:ഇടിവി ഭാരത് കാസർഗോഡ്
Last Updated : Mar 25, 2019, 8:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.