ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ഓഫീസുകളില്‍ സിബിഐ പരിശോധന - പെരിയ ഇരട്ടക്കൊലപാതക വാർത്തകൾ

പെരിയ ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ നിന്നും കമ്മിറ്റി മിനുട്‌സ് അടക്കമുള്ള രേഖകള്‍ കസ്റ്റഡിയിലെടുത്തു

Periya Murder case news  CBI on Periya Murder case  CBI raid in CPM Offices  പെരിയ ഇരട്ടക്കൊലപാതക വാർത്തകൾ  സിപിഎം ഓഫീസുകളില്‍ സിബിഐ പരിശോധന
പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ഓഫീസുകളില്‍ സിബിഐ പരിശോധന
author img

By

Published : Mar 5, 2021, 4:05 PM IST

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകാന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.എം ഓഫീസുകളില്‍ സി.ബി.ഐ സംഘത്തിന്‍റെ പരിശോധന. പെരിയ ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ നിന്നും കമ്മിറ്റി മിനുട്‌സ് അടക്കമുള്ള രേഖകള്‍ കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊലപ്പെടുത്തുന്നതിന് മുന്‍പ് കേസിലെ മുഖ്യ പ്രതിയായ പീതാംബരനും സംഘവും ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ ഗൂഡാലോചന നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്‍റെ ഈ കണ്ടെത്തല്‍ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് സംഘം വിശദമായി അന്വേഷിച്ചിരുന്നില്ല. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് ബ്രാഞ്ച് ഓഫീസിലെ മിനുട്‌സും, മറ്റ് രേഖകളും സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടന്ന ദിവസത്തെ ബ്രാഞ്ച് യോഗത്തിന്‍റെ വിശദാംശങ്ങള്‍ മിനുട്‌സില്‍ നിന്നും ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍. ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി രേഖകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം. കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചന നടന്നിരുന്നുവെന്ന ആക്ഷേപമാണ് കൃപേഷിന്‍റെയും,ശരത് ലാലിന്‍റെയും കുടുംബങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളിലൂടെ ഗൂഢാലോചന തെളിയിക്കാന്‍ ഉതകുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.