കാസർകോട്: പരപ്പയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കർണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന (28), ഷെസ (മൂന്ന്) എന്നിവരാണ് മരിച്ചത്. നാലുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ചടങ്ങിൽ പങ്കെടുത്ത് കാറിൽ മടങ്ങുകയായിരുന്നു ആറംഗകുടുംബം. അപകട സമയത്ത് മഴ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.