ETV Bharat / state

'വ്യാജ രേഖ ചമച്ചിട്ടില്ല, പൊലീസ് അന്വേഷണം നടത്തട്ടെ'; കേസെടുത്തതിൽ വിശദീകരണവുമായി അഡ്വ. സി ഷുക്കൂർ

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്

C SHUKKUR  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്  ഫാഷന്‍ ഗോള്‍ഡ്  സി ഷുക്കൂർ  മേല്‍പ്പറമ്പ് പൊലീസ്  പൊലീസ്  മുഹമ്മദ് കുഞ്ഞി  നിയമത്തിന്‍റെ വഴിയിലൂടെ പോകുമെന്ന് അഡ്വ സി ഷുക്കൂർ  FASHION GOLD SCAM  C SHUKKUR EXPLANATION ABOUT FORGERY CASE  സി ഷുക്കൂറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
അഡ്വ. സി ഷുക്കൂർ
author img

By

Published : Jul 22, 2023, 8:53 PM IST

കാസർകോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി അഭിഭാഷകനും നടനുമായ സി ഷുക്കൂർ. താൻ ഒരു വ്യാജ രേഖയും ചമച്ചിട്ടില്ലെന്നും രജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് അന്വേഷണം നടത്തട്ടെയെന്നും സി ഷുക്കൂർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

C SHUKKUR  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്  ഫാഷന്‍ ഗോള്‍ഡ്  സി ഷുക്കൂർ  മേല്‍പ്പറമ്പ് പൊലീസ്  പൊലീസ്  മുഹമ്മദ് കുഞ്ഞി  നിയമത്തിന്‍റെ വഴിയിലൂടെ പോകുമെന്ന് അഡ്വ സി ഷുക്കൂർ  FASHION GOLD SCAM  C SHUKKUR EXPLANATION ABOUT FORGERY CASE  സി ഷുക്കൂറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
സി ഷുക്കൂറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശനിയാഴ്‌ചയാണ് സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കേസിലെ പതിനൊന്നാം പ്രതി കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ വ്യാജരേഖ ചമച്ചതിനാണ് കേസെടുത്തത്. ഹർജിയിൽ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'ഒരു വ്യാജ രേഖയും ചമച്ചിട്ടില്ല. 2013ൽ നോട്ടറി പബ്ലിക് എന്ന നിലയിൽ ഒരു സത്യവാങ്ങ്‌മൂലം സാക്ഷ്യപ്പെടുത്തി കൊടുത്തുവെന്നാണ് ആരോപണം. സിആർപിസി പ്രകാരം ബഹുമാനപെട്ട മജിസ്ട്രേറ്റ് അന്വേഷണം ആവശ്യമാണെന്ന നിലയിൽ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കോടതി മുമ്പാകെ ലഭിച്ച ഹർജി അയച്ചു നൽകിയതാണ്.'

'ആളുടെ അസാന്നിധ്യത്തിൽ ഒരു ഡോക്യുമെന്‍റും ഞാൻ സാക്ഷ്യപ്പെടുത്തി നൽകിയിട്ടില്ല. ആ രീതി ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ഈ പരാതി ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരാളുടേതാണ്. അയാൾ മുഖ്യപ്രതിയെ ഒഴിവാക്കിയാണ് പരാതി നൽകിയത്.'

'നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ അവരോടൊപ്പം നിന്ന ഒരാളാണ് ഞാൻ. ഇനിയും നീതിയുടെ പക്ഷത്ത് തന്നെ ഉണ്ടാകും. രജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് അന്വേഷണം നടത്തട്ടേ. നിയമത്തിന്‍റെ വഴിയിലൂടെ ഞാനും നടക്കും. സത്യം പുറത്തുവരും.'

വ്യാജ സത്യവാങ്മൂലം നിർമിച്ചുവെന്ന് പരാതി: 2013ൽ കമ്പനി ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സി ഷുക്കൂറിന്‍റെ നേതൃത്വത്തിൽ വ്യാജ സത്യവാങ്മൂലം നിർമിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കമ്പനി എംഡി പൂക്കോയ തങ്ങൾ, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സി ഷുക്കൂര്‍, സ്ഥാപനത്തിന്‍റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഡയറക്‌ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കേസിൽ മൂന്നാം പ്രതിയാണ് സി ഷുക്കൂർ. നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് പരാതിക്കാരനായ മുഹമ്മദ്‌ കുഞ്ഞി. സ്ഥാപനത്തിന്‍റെ ഡയറക്‌ടറാക്കിയത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് മുഹമ്മദ്‌ കുഞ്ഞി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ALSO READ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അഭിഭാഷകനും നടനുമായ സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ സ്ഥാപനത്തിന്‍റെ ഡയറക്‌ടർ ആക്കിയതെന്നും സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്‌ടറായിരുന്ന പൂക്കോയ തങ്ങളും മകനും പറഞ്ഞത് അനുസരിച്ചാണ് താൻ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചതെന്നും മുഹമ്മദ് കുഞ്ഞി ഹർജിയിൽ പറയുന്നു. തന്‍റെ ഒപ്പും വ്യാജമാണെന്നും ഇയാൾ ഹർജിയിൽ ആരോപിച്ചിട്ടുണ്ടായിരുന്നു.

ഡയറക്‌ടർ ഐഡന്‍റിഫിക്കേഷൻ നമ്പറിനായി സത്യവാങ്മൂലം സമർപ്പിച്ച സമയത്ത് താൻ വിദേശത്തായിരുന്നുവെന്ന് തെളിയിക്കാൻ പാസ്പോർട്ടും മുഹമ്മദ് കുഞ്ഞി കോടതിയിൽ ഹാജരാക്കിയിരുന്നു. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി ഷുക്കൂറാണെന്നും മുഹമ്മദ് കുഞ്ഞിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.