ETV Bharat / state

കോടതിക്കും മേലേ കർണാടകയുടെ കടുംപിടിത്തം; അതിർത്തിയിലെ ന്യായങ്ങൾ അശാസ്ത്രീയം

കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത കാര്‍ഡിയാക്, ന്യൂറോ, ആര്‍.ടി.എ, പ്രസവാനന്തര സങ്കീര്‍ണതകള്‍ എന്നിവക്കുള്ള ചികിത്സക്കായി രോഗികളുമായി വരുന്ന ആംബുലന്‍സ് മാത്രമേ കടത്തി വിടുകയുള്ളൂവെന്നും രോഗി കോവിഡ് ബാധിതനല്ലെന്നും യാതൊരുവിധ കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തയാളാണെന്നും മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം കരുതണമെന്നുമാണ് നിബന്ധനകളിൽ പ്രധാനം.

Covid  border issue  ചികിത്സ  കടമ്പകൾ  രോഗികൾ  തലവേദനയാകുന്നു  സർട്ടിഫിക്കറ്റ്  മെഡിക്കൽ സംഘം  തലപ്പാടി അതിർത്തി  കാസർകോട്
രോഗികൾക്ക് ചികിത്സക്കായി അതിർത്തി കടക്കാൻ കടമ്പകൾ ഏറെ
author img

By

Published : Apr 8, 2020, 12:52 PM IST

കാസർകോട്: സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും കേരള- കർണാടക അതിർത്തിയില്‍ രോഗികളെ കടത്തിവിടുന്നതില്‍ കടുംപിടിത്തം തുടർന്ന് കർണാടക. കോടതി നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന ഉപാധികളോടെയാണ് തലപ്പാടി അതിർത്തി കടന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകാൻ കർണാടക അനുവദിക്കുന്നത്. എന്നാല്‍ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള ഉപാധികളും സംവിധാനങ്ങളും തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണ്. രോഗികൾക്ക് കൊവിഡ് ബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ സംഘം നൽകണമെന്ന ഉപാധിയാണ് തലവേദനയാകുന്നത്. കൊവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകളെ മാത്രമേ അതിർത്തി കടക്കാൻ കർണാടക അനുവദിക്കുന്നുള്ളൂ. മാത്രവുമല്ല കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത കാര്‍ഡിയാക്, ന്യൂറോ, ആര്‍.ടി.എ, പ്രസവാനന്തര സങ്കീര്‍ണതകള്‍ എന്നിവക്കുള്ള ചികിത്സക്കായി രോഗികളുമായി വരുന്ന ആംബുലന്‍സ് മാത്രമേ കടത്തി വിടുകയുള്ളൂവെന്നും രോഗി കോവിഡ് ബാധിതനല്ലെന്നും യാതൊരുവിധ കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തയാളാണെന്നും മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം കരുതണമെന്നുമാണ് നിബന്ധനകളിൽ പ്രധാനം.

രോഗികൾക്ക് ചികിത്സക്കായി അതിർത്തി കടക്കാൻ കടമ്പകൾ ഏറെ

എന്നാൽ അടിയന്തര ഘട്ടത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകൽ അസാധ്യമാണെന്നും അതിർത്തിയിൽ വെച്ച് രോഗിയെ ആംബുലൻസിലേക്ക് മാറ്റുന്നത് അപ്രായോഗികമാണെന്നും കേരളം പറയുന്നു. മെഡിക്കൽ ഓഫീസർമാരെയടക്കം ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായ രോഗിയുടെ അതിർത്തിയിലെ പരിശോധനയും കാലതാമസത്തിനിടയാക്കുന്നുണ്ട്.

രോഗിയെ കൊണ്ടുപോകുന്ന ആംബുലന്‍സ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശാനുസരണം അണുവിമുക്തമാക്കണമെന്നും സർക്കാർ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് ക്രൈറ്റീരിയ ചെക്ക് ലിസ്റ്റ് കരുതണമെന്നും നിബന്ധനകളുണ്ട്.

നേരത്തെ പതിനൊന്ന് പേർ വിദഗ്‌ദ ചികിത്സ കിട്ടാതെ മരണപ്പെട്ട സാഹചര്യത്തിലാണ് അതിർത്തി അടച്ച കർണാടക നടപടി സുപ്രീം കോടതിയിലടക്കം ചോദ്യം ചെയ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയെന്നും പ്രശ്‌നം പരിഹരിച്ചതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും പുതിയ നിബന്ധനകളിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.