ETV Bharat / state

യുവ ശാസ്‌ത്രജ്ഞന്‍ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച അശോക്

author img

By ETV Bharat Kerala Team

Published : Dec 18, 2023, 10:51 PM IST

Updated : Dec 18, 2023, 10:56 PM IST

Bengaluru ISRO scientist K Ashok passed away: ബംഗളൂരു ഐ എസ് ആര്‍ ഒയിലെ യുവ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രൊജക്‌ട് മാനേജറുമായ ശാസ്ത്രജ്ഞന്‍ കെ അശോക് അന്തരിച്ചു. ബംഗളൂരുവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് മരണം.

Bengaluru ISRO scientist K Ashok passed away  Chandrayaan 3 Propulsion Module Project Manager  യുവ ശാസ്ത്രജ്ഞന്‍ അശോക് അന്തരിച്ചു  അശോക് വിടവാങ്ങി  കാസര്‍കോട് ജില്ലാ വാർത്തകൾ
Bengaluru ISRO scientist K Ashok passed away

കാസര്‍കോട്: യുവ ശാസ്ത്രജ്ഞന്‍ കെ അശോക് (42) അന്തരിച്ചു. ബംഗളൂരുവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ബംഗളൂരു ഐ എസ് ആര്‍ ഒയിലെ യുവ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രൊജക്‌ട് മാനേജറുമാണ് അദ്ദേഹം. ചൂരി സൂര്‍ളു സ്വദേശിയാണ് അശോക്.

ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതു ചരിത്രം തീര്‍ത്ത രാജ്യത്തിന്‍റെ അഭിമാന നേട്ടമായ ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളിയായിരുന്നു അന്തരിച്ച അശോക്. ചന്ദ്രയാന്‍-3 ദൗത്യത്തിലടക്കം പങ്കാളിയായ അശോകിന് ഓരോ നേട്ടവും നാട്ടുകാര്‍ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആകസ്‌മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്.

കഴിഞ്ഞ ചതുർഥി ആഘോഷത്തിന് അദ്ദേഹം നാട്ടിൽ എത്തിയിരുന്നു. അശോകിനെ നാട്ടുകാർ ആദരിക്കുകയും ചെയ്‌തിരുന്നു. അടുത്ത ഉത്സവത്തിന് കാണാം എന്ന് പറഞ്ഞു സന്തോഷത്തോടെ മടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് കേട്ടത് വിയോഗ വാർത്തയായിരുന്നു.

പാറക്കട്ടയിലെ സമുദായ ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. കൂഡ്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂള്‍, കാസര്‍കോട് ഗവ. കോളേജ്, പെരിയ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അതിനിടെയാണ് തിരുവനന്തപുരം ഐ എസ് ആര്‍ ഒയില്‍ ട്രെയിനിയായി പ്രവേശിക്കുന്നത്. തുടര്‍ന്ന് ബംഗളൂരു ഐ എസ് ആര്‍ ഒയില്‍ ജോലി ലഭിച്ചു. അതിനിടെ ബംഗളൂരുവില്‍ തന്നെ ഈവനിംഗ് കോളേജില്‍ ബി ടെക് പൂര്‍ത്തിയാക്കുകയായിരുന്നു.

പരേതനായ പുട്ടണ്ണയുടേയും നാഗവേണിയുടേയും മകനാണ് അശോക്. ഐ എസ് ആര്‍ ഒയില്‍ തന്നെ ശാസ്ത്രജ്ഞയായ മഹാരാഷ്ട്ര സ്വദേശിനി മഷയാകാണ് ഭാര്യ. റയാന്‍സ്, ഹിയ എന്നിവര്‍ മക്കളാണ്. സീതാരാമ, പുഷ്‌പലത, ജലജാക്ഷി, പത്മനാഭ, ഭവാനി, രോഹിത്, ദീക്ഷിത് എന്നിവരാണ് സഹോദരങ്ങള്‍.
Also read: ബസിന് പിന്നാലെ ഓടിയ ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു; തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്

Last Updated : Dec 18, 2023, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.