ETV Bharat / state

നീലേശ്വരം പൊലീസ് സ്റ്റേഷൻ ഹോംഗാർഡിന്‍റെ വീടിന് നേരെ കല്ലേറ് - കാസർകോട് വിമുക്തഭടന്‍റെ വീടിന് നേരെ കല്ലേറ്

ആക്രമണത്തിനു പിന്നിൽ ലഹരി സംഘമെന്ന് സൂചന; അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

attack on Nileshwaram police station home guards house  Stones hurled at home guard house Kasargod  ചെറുവത്തൂർ ഹോംഗാർഡിന്‍റെ വീടിന് നേരെ കല്ലേറ്  നീലേശ്വരം പൊലീസ് സ്റ്റേഷൻ ഹോംഗാർഡ് ആക്രമണം  കാസർകോട് വിമുക്തഭടന്‍റെ വീടിന് നേരെ കല്ലേറ്  Stone thrown at the house of a Kasargod retired army man
നീലേശ്വരം പൊലീസ് സ്റ്റേഷൻ ഹോംഗാർഡിന്‍റെ വീടിന് നേരെ കല്ലേറ്
author img

By

Published : May 17, 2022, 12:59 PM IST

കാസർകോട്: ചെറുവത്തൂരിലെ വിമുക്തഭടനും നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡുമായ കെ. മോഹനന്‍റെ വീടിന് നേരെ ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘമാണ് വീടിനുനേരെ കല്ലെറിഞ്ഞത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

ലഹരി സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ദേശീയപാതയിൽ ചെറുവത്തൂർ വീരമലക്കുന്നിന് സമീപം രാമഞ്ചിറ റോഡരികിലെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം കല്ലെറിഞ്ഞത്.

നീലേശ്വരം പൊലീസ് സ്റ്റേഷൻ ഹോംഗാർഡിന്‍റെ വീടിന് നേരെ കല്ലേറ്

വീടിന്‍റെ മൂന്ന് ജനൽച്ചില്ലുകൾ തകർന്നു. ചുവരിലും കല്ലെറിഞ്ഞതിന്‍റെ പാടുകളുണ്ട്. കല്ലെറിഞ്ഞവരിൽ ഒരാളുടെ ചിത്രമാണ് വീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുള്ളത്. മൂന്നുപേർ കാറിലെത്തി കല്ലെറിയുകയായിരുന്നുവെന്ന് മോഹനന്‍റെ ഭാര്യ പൊലീസിനോട് പറഞ്ഞു.

ഈ സമയം ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വിവരമറിയിച്ചതിനെത്തുടർന്ന് ചന്തേരയിൽ നിന്നും നീലേശ്വരത്തുനിന്നും പൊലീസ് സംഘമെത്തിയപ്പോഴേക്കും കാറിലെത്തിയ അക്രമിസംഘം സ്ഥലംവിട്ടിരിന്നു. ജനുവരിയിലും ഇത്തരത്തിൽ വീടിനുനേരേ ആക്രമണം നടന്നിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.