ETV Bharat / state

ശോചനീയാവസ്ഥയിൽ അമ്പിത്താടി അങ്കണവാടി, ഭയം മൂലം കുട്ടികളെ അയക്കാതെ രക്ഷിതാക്കൾ

author img

By

Published : Nov 15, 2022, 10:29 AM IST

അങ്കണവാടി പണിയാൻ നാട്ടുകാർ സ്ഥലം വാങ്ങി നൽകിയെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം കെട്ടിടം നിർമിക്കാനായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അങ്കണവാടി  അമ്പിത്താടി അങ്കണവാടി  ശോചനീയാവസ്ഥ അമ്പിത്താടി അങ്കണവാടി  കാസർകോട് അങ്കണവാടി  അമ്പിത്താടി അങ്കണവാടിയുടെ ശോചനീയാവസ്ഥയിൽ  ambithadi anganawadi kasragod  ambithadi anganawadi  ambithadi anganawadi
ശോചനീയാവസ്ഥയിൽ അമ്പിത്താടി അങ്കണവാടി, ഭയം മൂലം കുട്ടികളെ അയക്കാതെ രക്ഷിതാക്കൾ

കാസർകോട്: പൊളിഞ്ഞ് വീഴാറായ കെട്ടിടം, മുറ്റവും പരിസരവും കാട് പിടിച്ച് കിടക്കുന്നു, മേൽക്കൂര ഷീറ്റ് കൊണ്ട് മറച്ചതിനാൽ അസഹനീയമായ ചൂട്, കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങളില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്താടി അങ്കണവാടിയുടെ ശോചനീയാവസ്ഥയാണിത്. ഈ അങ്കണവാടിയിൽ വച്ചായിരുന്നു ഈ വർഷത്തെ ശിശുദിനാഘോഷവും. 55 കുട്ടികളാണ് ഹാജർ പട്ടികയിൽ ഉള്ളതെങ്കിലും പകുതി കുട്ടികൾ മാത്രമേ ഇവിടെ എത്താറുള്ളു.

രക്ഷിതാക്കളുടെ പ്രതികരണം

കുട്ടികളെ ഈ അങ്കണവാടിയിലേക്ക് അയക്കാൻ രക്ഷിതാക്കൾക്കും ഭയമാണ്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് നാട്ടുകാർ നാല് സെന്‍റ് ഭൂമി വാങ്ങി നൽകുകയും കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചതുമാണ്. എന്നാൽ പ്രാദേശിക രാഷ്ട്രീയ ഇടപെടലുകൾ കെട്ടിട നിർമാണത്തിന് തടസമായി എന്നാണ് നാട്ടുകാർ പറയുന്നത്. അങ്കണവാടിക്കായി കണ്ടെത്തിയ സ്ഥലവും നിലവിൽ കാടുമൂടിയ അവസ്ഥയിലാണ്.

25 വർഷം പഴക്കമുള്ള അങ്കണവാടി ഇരുപത് വർഷമായി പൊട്ടിപ്പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മറ്റ് മാർഗം ഇല്ലാത്തതുകൊണ്ടാണ് കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ വിടുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. സുരക്ഷയില്ലാത്തതിനാൽ കുട്ടികളെ ഇനി മുതൽ അങ്കണവാടിയിലേക്ക് അയക്കുന്നില്ലെന്നതാണ് ചില രക്ഷിതാക്കളുടെ നിലപാട്.

അതേസമയം അങ്കണവാടി കെട്ടിടം ഉടൻ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാർഡ് അംഗം പറയുന്നു. ഏതായാലും സ്‌മാർട് അങ്കണവാടി ആയില്ലെങ്കിലും സുരക്ഷിതമായ കെട്ടുറപ്പുള്ള അങ്കണവാടിയാണ് ഇവിടത്തെ കുട്ടികൾക്ക് ആവശ്യമെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.