ETV Bharat / state

'അജയന്‍റെ രണ്ടാം മോഷണം' സെറ്റില്‍ തീപിടിത്തം ; ലക്ഷങ്ങളുടെ നഷ്‌ടം

ടൊവിനോ തോമസ് സിനിമയുടെ സെറ്റില്‍ തീപിടിത്തം. അപകടം ചിത്രീകരണം അവസാനിക്കാന്‍ 10 ദിവസം ബാക്കി നില്‍ക്കെ.

flim location fire  Kasargod movie locations  Ajayante Randam Moshanam location set caught fire  Ajayante Randam Moshanam location set  Ajayante Randam Moshanam location  Ajayante Randam Moshanam  അജയന്‍റെ രണ്ടാം മോഷണം സെറ്റില്‍ തീപിടിത്തം  അജയന്‍റെ രണ്ടാം മോഷണം  ടൊവിനോ തോമസ് സിനിമയുടെ സെറ്റില്‍ തീപ്പിടുത്തം  ടൊവിനോ തോമസ്  Tovino Thomas wrap up Ajayante Randam Moshanam  Tovino Thomas in triple role
'അജയന്‍റെ രണ്ടാം മോഷണം' സെറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം
author img

By

Published : Mar 8, 2023, 7:44 AM IST

Updated : Mar 8, 2023, 7:57 AM IST

'അജയന്‍റെ രണ്ടാം മോഷണം' സെറ്റില്‍ തീപിടിത്തം

കാസര്‍കോട് : ടൊവിനോ തോമസ് നായകനായ 'അജയന്‍റെ രണ്ടാം മോഷണം' എന്ന സിനിമയുടെ സെറ്റിൽ തീപിടിത്തം. കാസര്‍കോട് ചീമേനിയിലെ സെറ്റിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Ajayante Randam Moshanam location set caught fire: അധികം വൈകാതെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. സിനിമയുടെ ചിത്രീകരണം അവസാനിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലൊക്കേഷനില്‍ അഗ്നിബാധ ഉണ്ടായത്. സംഭവം സിനിമയുടെ തുടര്‍ ചിത്രീകരണത്തെ ബാധിച്ചു.

Tovino Thomas wrap up Ajayante Randam Moshanam: അതേസമയം ടൊവിനോ തോമസ് തന്‍റെ ഭാഗങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യം നടന്‍ ഹൃദയസ്‌പര്‍ശിയായ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. 110 ദിവസത്തെ ചിത്രീകരണമായിരുന്നു സിനിമയില്‍ ടൊവിനോയുടേത്. 'അജയന്‍റെ രണ്ടാം മോഷണത്തി'ന്‍റെ ചിത്രീകരണാനുഭവം തനിക്ക് ജീവിതത്തേക്കാള്‍ വലുതായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Tovino Thomas in triple role - നടന്‍ ഇതാദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയ്‌ക്കായി കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചുവെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.

Period drama movie Ajayante Randam Moshanam: 1900, 1950, 1990 എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ബിഗ് ബജറ്റ് ആയി ഒരുങ്ങുന്ന സിനിമയുടെ സംവിധാനം. 'എആര്‍എം' എന്ന ചുരുക്കപ്പേരില്‍ മലയാളം അടക്കം അഞ്ച് ഭാഷകളിലായാണ് സിനിമ റിലീസിനെത്തുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്‌റ്റിൻ സ്‌റ്റീഫന്‍ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.

Kasargod movie locations: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്‌’ സിനിമയുടെ വൻ വിജയത്തിന്‌ ശേഷം കാസർകോട്‌ ജില്ലയില്‍ കൂടുതല്‍ ഷൂട്ടിംഗുകള്‍ നടക്കുന്നുണ്ട്. ദേശീയ അവാർഡ്‌ നേടിയ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ മമ്മൂട്ടിയുടെ ‘ഉണ്ട’ തുടങ്ങി സിനിമകളുടെ വിജയത്തിനിപ്പുറം കാസര്‍കോട്ടെ സ്ഥലങ്ങൾ സിനിമക്കാർ കൂടുതലായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

Also Read: '110 ദിവസത്തെ ഷൂട്ടിംഗ്‌, കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചു'; 'ഇതിഹാസ അനുഭവം' പങ്കുവച്ച് ടൊവിനോ

ഇതിന്‌ പിന്നാലെ എത്തിയ ‘ന്നാ താൻ കേസുകൊട്‌’ എല്ലാ അർഥത്തിലും കാസര്‍കോടുകാരുടെ സിനിമയായി വൻ വിജയം കൊയ്‌തു. 'ജിന്ന്', 'കുമാരി', 'പൂവൻ', 'മലബാർ', 'അദൃശ്യ ജാലകങ്ങൾ' തുടങ്ങിയ സിനിമകളുടെ പ്രധാന ലൊക്കേഷനുകളും കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളായിരുന്നു.

രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും കാസര്‍കോടാണ് ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാക്കാർക്ക്‌ ചുരുങ്ങിയ ചെലവിൽ സൗകര്യ പ്രദമായ ഇടത്തിൽ ചിത്രീകരണം നടത്താൻ പറ്റുന്നു എന്നതാണ്‌ കാസര്‍കോട്ടെ പ്രധാന സവിശേഷത. മികച്ച താമസ സൗകര്യങ്ങളുടെ അപര്യാപ്‌തത മുന്‍കാലങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.എന്നാലിപ്പോൾ ബേക്കലിൽ പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകള്‍ ഉള്ളതിനാൽ അതിനും പ്രശ്‌നമില്ല. കണ്ണൂർ വിമാനത്താവളം വന്നതോടെ താരങ്ങൾക്ക്‌ പെട്ടെന്ന് എത്താനും പറ്റും.

Last Updated : Mar 8, 2023, 7:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.