ETV Bharat / state

നടി ആക്രമിക്കപ്പെട്ട കേസ്; കെ ബി ഗണേഷ്‌കുമാറിന്‍റെ സെക്രട്ടറി പൊലീസിന് മുന്നില്‍ ഹാജരായില്ല - കെ ബി ഗണേഷ്‌കുമാർ

രണ്ടു ദിവസത്തിനകം നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ബേക്കല്‍ പൊലീസ് എം എല്‍ എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറിന് നോട്ടീസ് നല്‍കിയത്.

actress  actress attack_case  കാസർകോട്  നടി ആക്രമിക്കപ്പെട്ട കേസ്  കെ ബി ഗണേഷ്‌കുമാർ  കെ ബി ഗണേഷ്‌കുമാർ എം എൽ എ
കെ ബി ഗണേഷ്‌കുമാറിന്‍റെ സെക്രട്ടറി പൊലീസിന് മുന്നില്‍ ഹാജരായില്ല
author img

By

Published : Nov 17, 2020, 3:12 PM IST

കാസർകോട്: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പൊലീസിന് മുന്നില്‍ ഹാജരായില്ല. രണ്ടു ദിവസത്തിനകം നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ബേക്കല്‍ പൊലീസ് എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്‌ കുമാറിന് നോട്ടീസ് നല്‍കിയത്. നടന്‍ ദിലീപ് ഉള്‍പ്പടെ പ്രതിയായ കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപ് കുമാറിനെ ബേക്കല്‍ പൊലീസ് നോട്ടീസ് നല്‍കി വിളിപ്പിച്ചത്. രണ്ട് ദിവസത്തിനകം സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് ശനിയാഴ്ച വൈകിട്ട് ബേക്കല്‍ സ്‌റ്റേഷനിലെ പൊലീസുകാരന്‍ നേരിട്ട് പോയി പ്രദീപിന് നോട്ടീസ് കൈമാറുകയായിരുന്നു.എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പ്രദീപ് ഹാജരായിട്ടില്ല.

അതേസമയം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും നടപടി വൈകിപ്പിച്ച് പ്രദീപന് ജാമ്യം ലഭിക്കാന്‍ പൊലീസ് കൂട്ടു നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നേരിട്ട് ഹാജരാകാത്ത സാഹചര്യത്തില്‍ പ്രദീപിനെ തേടി ബേക്കല്‍ പൊലീസ് പത്തനാപുരത്തേക്ക് പോകാന്‍ ആലോചിക്കുന്നുണ്ട്. കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ വിപിന്‍ ലാലിന്‍റെ മൊഴി നിര്‍ണായകമാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപിന്‍ ലാല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.