ETV Bharat / state

യുവാവ് തട്ടിക്കൊണ്ടു പോയ ഭാര്യാപിതാവ് കൊല്ലപ്പെട്ടു - ഭാര്യാപിതാവ്

തിങ്കളാഴ്ചയാണ് കൈ ഞരമ്പ് മുറിച്ച് അതീവ ഗുരുതരാവസ്ഥയിലായ അല്‍ത്താഫിനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ഷെബീര്‍ ഉപേക്ഷിച്ചത്. അത്യാസന്ന നിലയിലായ അല്‍ത്താഫിനെ മംഗലാപുരത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് തട്ടിക്കൊണ്ടു പോയ ഭാര്യാപിതാവ് കൊല്ലപ്പെട്ടു
author img

By

Published : Jun 25, 2019, 6:42 PM IST

Updated : Jun 25, 2019, 8:33 PM IST

കാസര്‍കോട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് തട്ടിക്കൊണ്ടു പോയ ഭാര്യാപിതാവ് കൊല്ലപ്പെട്ടു. കാസര്‍കോട് കുമ്പള ബേക്കൂരിലെ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് അല്‍ത്താഫിനെ മകള്‍ സെറീനയുടെ ഭര്‍ത്താവ് ഷെബീര്‍ മൊയ്തീന്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഭാര്യാ പിതാവ് അല്‍ത്താഫിനെയും തന്‍റെ രണ്ട് കുട്ടികളില്‍ ഒരാളെയും ഷെബീര്‍ മൊയ്തീന്‍ കാറില്‍ തട്ടിക്കൊണ്ടു പോയത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ കുട്ടിയെ ഷെബീര്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് കൈ ഞരമ്പ് മുറിച്ച് അതീവ ഗുരുതരാവസ്ഥയിലായ അല്‍ത്താഫിനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ഷെബീര്‍ ഉപേക്ഷിച്ചത്. അത്യാസന്ന നിലയിലായ അല്‍ത്താഫിനെ മംഗലാപുരത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവ് തട്ടിക്കൊണ്ടു പോയ ഭാര്യാപിതാവ് കൊല്ലപ്പെട്ടു

മയക്കുമരുന്നിന് അടിമയായിരുന്ന ഷെബീര്‍ ഭാര്യ സെറീനയെ നിരന്തരം മര്‍ദ്ദിക്കുന്നതിനെ തുടര്‍ന്ന് അല്‍ത്താഫ് സെറീനയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. പിന്നാലെ ബേക്കൂരിലെ വീട്ടിലെത്തിയ ഷെബീര്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യാപിതാവിനെയും മകളെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അല്‍ത്താഫിനെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് ഷബീര്‍ കടന്നുകളഞ്ഞത്. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ ഷെബീറിനെ കണ്ടെത്താന്‍ മംഗളൂരു ഭാഗത്തും മഞ്ചേശ്വരം കുമ്പള ഭാഗത്തും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് തട്ടിക്കൊണ്ടു പോയ ഭാര്യാപിതാവ്  കൊല്ലപ്പെട്ടു. കാസര്‍കോട് കുമ്പള ബേക്കൂരിലെ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് അല്‍ത്താഫിനെ മകള്‍ സെറീനയുടെ ഭര്‍ത്താവ് ഷെബീര്‍ മൊയ്തീന്‍ തട്ടിക്കൊണ്ടുപോയത്.

വി ഒ
കഴിഞ്ഞ ഞായറാഴ്ചയാണ് ഭാര്യാ പിതാവ് അല്‍ത്താഫിനെയും തന്റെ രണ്ട് കുട്ടികളില്‍ ഒരാളെയും ഷെബീര്‍ മൊയ്തീന്‍ കാറില്‍ തട്ടിക്കൊണ്ടു പോയത്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കുട്ടിയെ ഷെബീര്‍ ഓട്ടോറീക്ഷയില്‍ വീട്ടിലെത്തിച്ചു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് കൈഞരമ്പ് മുറിച്ച് അതീവ ഗുരുതരാവസ്ഥയിലായ അല്‍ത്താഫിനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ഷെബീര്‍ ഉപേക്ഷിച്ചത്. അത്യാസന്ന നിലയിലായ അല്‍ത്താഫിനെ മംഗലാപുരത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

ബൈറ്റ്- ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍, പ്രദേശവാസി

മയക്കുമരുന്നിന് അടിമയായിരുന്ന ഷെബീര്‍ ഭാര്യ സെറീനയെ നിരന്തരം മര്‍ദ്ദിക്കുന്നതിനെ തുടര്‍ന്ന് അല്‍ത്താഫ് സെറീനയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. പിന്നാലെ ബേക്കൂരിലെ വീട്ടിലെത്തിയ ഷെബീര്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യാപിതാവിനെയും ഒരു മകളെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്  അല്‍ത്താഫിനെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് ഷബീര്‍ കടന്നുകളഞ്ഞത്. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ ഷെബീറിനെ കണ്ടെത്താന്‍ മംഗളൂരു ഭാഗത്തും മഞ്ചേശ്വരം കുമ്പള ഭാഗത്തും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇടിവി ഭാരത്
കാസര്‍കോട്

Last Updated : Jun 25, 2019, 8:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.