കാസർകോട് : പരപ്പ കനകപ്പള്ളിയിൽ പാഴ്‌സൽ ലോറി സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തുമ്പ സ്വദേശികളായ ഉമേഷ്(22), മണികണ്‌ഠൻ (18) എന്നിവരാണ് മരിച്ചത്. മണികണ്‌ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ബുധനാഴ്‌ച (19.10.2022) വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
വെള്ളരിക്കുണ്ട് ഭാഗത്തുനിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും വെള്ളരിക്കുണ്ടിലേക്ക് പാഴ്‌സലുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് രണ്ട് പേരും തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.