ETV Bharat / state

24 വര്‍ഷമായി ഇളനീര്‍ മാത്രം ഭക്ഷണം; 63ാം വയസിലും ഫിറ്റാണ് ബാലകൃഷ്‌ണന്‍

അന്നനാളത്തിൽ അപൂർവ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ബാലകൃഷ്‌ണന്‍ ഇളനീര്‍ മാത്രം കഴിക്കാന്‍ ആരംഭിച്ചത്

kasaragod man consume only tender coconut  കാസര്‍കോട് സ്വദേശി ഇളനീര്‍ ഭക്ഷണം  ബാലകൃഷ്‌ണന്‍ പാലായി ഇളനീര്‍  63കാരന്‍ ഇളനീര്‍ ഭക്ഷണം  63 year old man tender coconut
24 വര്‍ഷമായി ഇളനീര്‍ മാത്രം ഭക്ഷണം; 63ാം വയസിലും ഫിറ്റാണ് ബാലകൃഷ്‌ണന്‍
author img

By

Published : Jan 18, 2022, 2:13 PM IST

കാസര്‍കോട്: അറുപത്തിമൂന്നാം വയസിലും 'ഇളനീരിന്‍റെ എനർജിയിൽ' ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് കാസർകോട് ചന്തേരയിലെ ബാലകൃഷ്‌ണന്‍ പാലായി. ഇരുപത്തിനാലു വർഷമായി ഇളനീർ മാത്രമാണ് ബാലകൃഷ്‌ണന്‍റെ ഭക്ഷണം. ദിവസം രണ്ടോ മൂന്നോ ഇളനീരെങ്കിലും കഴിക്കും.

ആഴ്‌ചയിൽ ഒരിക്കൽ സൈക്കിളുമായി ബാലൻ ഇളനീരിനായി ഇറങ്ങും. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ആവശ്യമായ ഇളനീർ വാങ്ങുന്നത്. ഒരെണ്ണത്തിന് 25 രൂപയാണ് വില.

24 വര്‍ഷമായി ഇളനീര്‍ മാത്രമാണ് ബാലകൃഷ്‌ണന്‍ കഴിക്കുന്നത്

ഭക്ഷണപ്രിയനായിരുന്ന ബാലന് 30 വർഷം മുമ്പാണ് അന്നനാളത്തിൽ അപൂർവ രോഗം ബാധിച്ചത്. ഭക്ഷണം കഴിച്ചാൽ പതുക്കെ മാത്രമേ ദാഹിക്കുകയുള്ളൂ. ഒടുവിൽ ഇളനീർ ഭക്ഷണമാക്കിയാൽ മതിയെന്നായിരുന്നു ഡോക്‌ടറുടെ നിർദേശം. അന്നുമുതൽ ബാലന്‍റെ ഭക്ഷണം ഇളനീർ മാത്രമായി.

ഒരിക്കൽ എലിപ്പനി ബാധിച്ചത് ഒഴിച്ചാൽ മറ്റു അസുഖങ്ങൾ ഒന്നും ഇതുവരെ അലട്ടിയിട്ടില്ല. ഇളനീരും കൃത്യമായ വ്യായാമവുമാണ് ബാലകൃഷ്‌ണന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. ആഴ്‌ചയിൽ ഒരിക്കൽ പച്ചക്കറി വേവിക്കാതെ കഴിക്കും. ഇളനീര്‍ മാത്രമാണ് കഴിക്കുന്നതെങ്കിലും ഭാര്യ ഗൗരിയോടോപ്പം ഭക്ഷണം പാകം ചെയ്യാൻ ബാലൻ കൂടാറുണ്ട്.

പൊലീസ് കോൺസ്റ്റബിളായി സർക്കാർ സർവീസില്‍ കയറിയ ബാലകൃഷ്‌ണന്‍ രണ്ട് വർഷത്തിന് ശേഷം രാജിവച്ചു. പിന്നീട് റവന്യൂ വകുപ്പിൽ എത്തി. റവന്യു വകുപ്പില്‍ ഫെയര്‍കോപ്പി സൂപ്രണ്ടായി വിരമിച്ചതിന് ശേഷം ഇപ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി കായിക പരിശീലനം നല്‍കിവരികയാണ്.

52ാം വയസില്‍ ദേശീയ സിവില്‍ സര്‍വീസ് മീറ്റിലും 2010ല്‍ മലേഷ്യയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റിലും ദീര്‍ഘദൂര ഓട്ടത്തിലും മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട് ബാലകൃഷ്‌ണന്‍. ഫുട്‌ബോളിലും ഓട്ടത്തിലും ചെറുപ്പം മുതല്‍ തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ച ബാലകൃഷ്‌ണന്‍ നിരവധി താരങ്ങളെ സമ്മാനിച്ച സുഭാഷ് മെട്ടമ്മല്‍ ക്ലബിലൂടെയാണ് പരിശീലനം നേടിയത്.

2010ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു. ഈ മല്‍സരത്തില്‍ പങ്കെടുക്കുമ്പോഴും മലേഷ്യയില്‍ നിന്ന് ഇളനീര്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ബാലൻ ഓർക്കുന്നു.

ഫുട്ബാളിനോടുള്ള പ്രണയം കാരണം മക്കളെയും ഫുട്ബോൾ പരിശീലിപ്പിച്ചു. മൂത്ത മകൻ അനക് രണ്ട് തവണ സന്തോഷ്‌ ട്രോഫിയിലും നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇളയ മകൻ ആശിഷും മികച്ച ഫുട്ബോൾ താരമാണ്.

Also read: തലകുത്തിനിന്ന് സജൻ സ്വന്തമാക്കിയത് റെക്കോഡ് നേട്ടം; അടുത്തത് ഗിന്നസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.