കാസർകോട്: സമ്പർക്കത്തിലൂടെ 45 പേർക്ക് അടക്കം 56 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. നാല് പേരുടെ ഉറവിടം ലഭ്യമല്ല. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശത്തു നിന്നും എത്തിയവരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 116 പേർ രോഗ മുക്തരായി. കൊവിഡ് മൂന്നാം ഘട്ടത്തിൽ രോഗ മുക്തി നിരക്ക് 100 കടക്കുന്നത് ഇത് മൂന്നാം തവണയാണ്.
ചെറുവത്തൂർ (8), ചെമ്മനാട് (5), ബേഡകം (1), മടിക്കൈ (3), കാഞ്ഞങ്ങാട് (3), അജാനൂർ (2), പള്ളിക്കര (2), പിലിക്കോട് (2), വെസ്റ്റ് എളേരി (2), ബളാൽ (1), ബദിയടുക്ക (1), കുമ്പള (1), മുളിയാർ (1), ചെങ്കള (1), മീഞ്ച (1), കാസറഗോഡ് (9) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ പയ്യന്നൂർ സ്വദേശി, കാങ്കോൽ സ്വദേശി, മടിക്കൈ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകനായ കരിവെള്ളൂർ സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ഉദുമ, മടിക്കൈ, അജാനൂർ, കുമ്പള സ്വദേശികളുടെ രോഗ ഉറവിടം ലഭ്യമല്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന കരിന്തളം, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പുത്തിഗെ (2) സ്വദേശികൾക്കും വിദേശത്ത് നിന്നും വന്ന കാസർകോട്, കുറ്റിക്കോൽ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4574 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 461 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 633 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 371 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.