കാസർകോട്: കാറിൽ കടത്തുകയായിരുന്ന ഒന്നര കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചന്ദ്രഗിരി പാലത്തിന് സമീപത്ത് നിന്നാണ് 3.11 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാർ തടയുകയും സ്വർണം പിടിച്ചെടുക്കുകയായിരുന്നു.
Also read: ഉന്നതര്‍ക്ക് വിതരണം ചെയ്യാന്‍ മൂന്ന് കോടിയുടെ മയക്കുമരുന്ന്; നൈജീരിയൻ സ്വദേശികള്‍ പിടിയില്‍