ETV Bharat / state

തളങ്കരയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം - യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കേസിൽ പ്രതിയെന്നുസംശയിക്കുന്നയാളെ മംഗളൂരുവിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു

kasaragod news  kasaragod local news  കാസര്‍കോട് വാര്‍ത്ത  യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  പൊലീസ്
തളങ്കരയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
author img

By

Published : Nov 2, 2021, 9:43 PM IST

കാസർകോട് : തളങ്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി.സജിത്തി (28)ന്‍റെ മൃതദേഹമാണ് തിങ്കളാഴ്ച നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയിരുന്നത്.

കത്തികൊണ്ട് വയറിൽ ആഴത്തിലുള്ള മുറിവുണ്ടായതായും ഇതിലൂടെ രക്തം വാർന്നാണ് സജിത്ത് മരിച്ചതെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മംഗളൂരുവിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

also read: ആലപ്പുഴയിൽ സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ്‌ടു വിദ്യാർഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു

സജിത്തിന്‍റെ സുഹൃത്താണ്‌ കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്ത ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ പറമ്പിൽ കമഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമാണ തൊഴിലാളിയാണ് കൊല്ലപ്പെട്ട സജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.