കാസർകോട്: ജില്ലയിൽ 224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 207 പേർക്കാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറു പേരും വിദേശത്ത് നിന്നെത്തിയ 11 പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 78 പേർ രോഗമുക്തരായി. നിലവിൽ 2205 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇവരിൽ 1130 പേർ വീടുകളിലാണ് കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4359 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 670 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1270 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 259 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
കാസർകോട് 224 പേർക്ക് കൊവിഡ് - 224 new covid cases
2205 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.