കോഴിക്കോട്: നരിപ്പറ്റ തിനൂർ പുള്ളിയാംപാറ മലയിൽ 1345 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. മലയോരത്ത് ബാരലുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. നാാദാപുരം എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി.പി ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച്ച വൈകുന്നേരം നടത്തിയ റെയ്‌ഡിൽ കുമ്പളച്ചോല അങ്ങാടിക്ക് സമീപം അഴുക്ക് ചാലിൽ സൂക്ഷിച്ച നിലയിൽ 20 ലിറ്റർ ചാരായം കണ്ടെടുത്തു. പ്രിവന്‍റീവ് ഓഫീസർ പി.പി.ജയരാജ്, എക്സൈസ് ഓഫീസർമാരായ അനൂപ് മയങ്ങിയിൽ, കെ. സിനീഷ് എന്നിവർ റെയ്‌ഡില്‍ പങ്കെടുത്തു.
പുള്ളിയാംപാറ മലയിൽ 1345 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു - വാഷ് പിടികൂടി
മലയോരത്ത് ബാരലുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. നാാദാപുരം എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി.പി ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.