ETV Bharat / state

കാസര്‍കോട് പ്രത്യേക തപാല്‍ വോട്ടിനായി ആദ്യഘട്ട പട്ടികയിലുള്ളത് 1190 പേര്‍ - ‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്

പട്ടികയില്‍ 381 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരും 795 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്.

election  special postal voting  kasargod  1190 people inculded in special postal voting  സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങിനായി ആദ്യഘട്ട പട്ടികയിലുള്ളത് 1190 പേര്‍  ‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്  കാസര്‍കോട്
കാസര്‍കോട് സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങിനായി ആദ്യഘട്ട പട്ടികയിലുള്ളത് 1190 പേര്‍
author img

By

Published : Dec 8, 2020, 1:13 PM IST

കാസര്‍കോട്: കൊവിഡ് കാലത്തെ പ്രത്യേക തപാല്‍ വോട്ടിനായി ജില്ലയില്‍ ആദ്യഘട്ട പട്ടികയിലുള്ളത് 1190 പേര്‍. ഇതില്‍ 381 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരും 795 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. ഇതര ജില്ലയിലെ കൊവിഡ് പോസിറ്റീവ് ആയ 13 പേരും ക്വാറന്‍റൈയിനിലുള്ള ഒരാളും സര്‍ട്ടിഫൈഡ് പട്ടികയില്‍ ഉണ്ട്. തെരഞ്ഞെടുപ്പിന് തലേ ദിവസം വരെയും പിന്നീടുള്ള ഓരോ ദിവസവും പട്ടിക പരിഷ്‌കരിക്കും. ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് നടത്തുന്നത്. പിപിഇ കിറ്റ് അടക്കമുള്ളവ ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടിങ്ങിനായി വോട്ടറുടെ സമീപം എത്തുമ്പോള്‍ വോട്ടര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രമേ രേഖപ്പെടുത്തിയ വോട്ട് കൈമാറുകയുള്ളു.

ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും ഓരോ വീടുകളിലും ഉദ്യോഗസ്ഥര്‍ എത്തുന്നത്. പ്രത്യേകമായി തിരിച്ച ഡബിള്‍ ചേംബര്‍ വാഹനമാണ് ഉദ്യോഗസ്ഥര്‍ക്കായി ക്രമീകരിച്ചിട്ടുള്ളത്. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ സഹായത്തോട് കൂടിയാണ്. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, പോളിങ്ങ് അസിസ്റ്റന്‍റ് എന്നിവരടങ്ങിയ സംഘമാണ് വോട്ടറുടെ അടുക്കല്‍ നേരിട്ടെത്തി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ കൈമാറുന്നത്. വോട്ട് രേഖപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അത് രേഖപ്പെടുത്തും. രേഖപ്പെടുത്തിയ വോട്ടുകള്‍ ഒരു കവറിലും ആവശ്യമായ രേഖകള്‍ മറ്റൊരു കവറിലുമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളിലുമാണ് വോട്ടിങ് ക്രമീകരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ചേല്‍പ്പിക്കുന്ന ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ വരണാധികാരികള്‍ക്ക് കൈമാറും. പ്രത്യേകമായി തയ്യാറാക്കിയ ബോക്‌സില്‍ ആയിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ നിക്ഷേപിക്കുന്നത്. കാറഡുക്ക ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടര്‍മാരുള്ളത്. ഇവിടെ 28 കോവിഡ് രോഗികളും ക്വാറന്‍റൈയിനില്‍ കഴിയുന്നവരുമായി 146 പേരാണ് ഈ സംവിധാനത്തില്‍ വോട്ട് ചെയ്യുക. മലയോര മേഖലകള്‍ ഉള്‍പ്പെട്ട ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തിലും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ആവശ്യമുള്ള ജനങ്ങളുണ്ട്. ബേഡഡുക്ക, കാറഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, കുമ്പഡാജെ പഞ്ചായത്തുകളിലായാണ് കണ്ടെത്തിയ 146 പേരുള്ളത്. ആദ്യ ദിനത്തില്‍ ബേഡഡുക്ക പഞ്ചായത്തില്‍ രൂപംകൊണ്ട കൊവിഡ് ക്ലസ്റ്ററിലും രണ്ടാം ദിവസം ദിവസം ദേലമ്പാടി, കുറ്റിക്കോല്‍, കുമ്പഡാജെ പഞ്ചായത്തുകളിലുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. രണ്ട് ടീമുകളാക്കിയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.