ETV Bharat / state

പാലപ്പൂ എന്തുപിഴച്ചു ; മൂന്നുദിവസം തലശ്ശേരി കോടതിയെ മുൾമുനയിൽ നിർത്തിയ ആ വില്ലൻ 'സിക' വൈറസ് - തലശേരിയിൽ സിക്ക വൈറസ്

Zika virus Outbreaks in Thalassery: ജീവനക്കാർക്കുണ്ടായ ശാരീരിക പ്രശ്‌നങ്ങൾക്ക് പിന്നിൽ കോടതി വളപ്പിലെ പാലമരമല്ല, മറിച്ച് സിക വൈറസെന്ന് കണ്ടെത്തൽ

സിക്ക വൈറസ് വ്യാപനം  സിക്ക വൈറസ്  സിക്ക  ZIKA VIRUS  Zika virus Outbreaks in Thalassery Court  Zika virus Outbreaks in Thalassery  zika virus confirmed in thalassery court staff  zika virus confirmed in thalassery  zika virus confirmed in thalassery court  തലശേരി കോടതി സമുച്ചയ പരിസരത്ത് സിക്ക വൈറസ്  തലശേരിയിൽ സിക്ക വൈറസ്  തലശേരിയിൽ സിക്ക വൈറസെന്ന് കണ്ടെത്തൽ
Zika virus Outbreaks in Thalassery Court
author img

By ETV Bharat Kerala Team

Published : Nov 4, 2023, 7:36 PM IST

Updated : Nov 4, 2023, 8:02 PM IST

കണ്ണൂർ : തലശ്ശേരി കോടതി സമുച്ചയ പരിസരത്ത് പാലമരം പൂത്ത ഗന്ധമുണ്ട്. രാത്രി പുലർന്നാൽ വിരിയുകയും കിലോ മീറ്ററുകളോളം സുഗന്ധം പരത്തുന്നവയുമാണ് പാലപ്പൂക്കള്‍. കോടതി പരിസരത്ത് റോഡിൽ പരവതാനി പോലെ കൊഴിഞ്ഞുവീണ പാലപ്പൂക്കള്‍ തുലാമഴയിൽ ചീഞ്ഞുതുടങ്ങിയിരുന്നു. അവയിൽ നിന്ന് പുഴുക്കൾ പുറത്തുവരുന്നുമുണ്ട്.

എന്നാൽ കോടതി വളപ്പിലെ ജീവനക്കാർ പാലയുടെ സുഗന്ധത്തെയും അഴകിനെയും അപ്പോഴേക്കും വല്ലാതങ്ങ് ആസ്വദിച്ചുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ഒരു ദിവസം, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ തിങ്കളാഴ്‌ച തലശേരിയിലെ മൂന്ന് കോടതികളിലെ ജീവനക്കാർക്കും കോടതിയിൽ ഹാജരായ അഭിഭാഷകർക്കും രണ്ട് ജഡ്‌ജിമാർക്കും ശാരീരിക പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്.

തുടർന്ന് പരിശോധന നടത്തിയ ഡോക്‌ടർമാരോട് അവർ സൂചനകൾ ആയി നൽകിയ കാര്യങ്ങൾ ഇപ്രകാരമായിരുന്നു. പരിസരങ്ങളിലെ പാല മരം ആകാം കാരണം. ശുചിത്വ കുറവുകൾ ഉണ്ട്. പാല മരത്തിലെ പുഴുക്കൾ ആകാം. അല്ലെങ്കിൽ കോടതി വളപ്പിൽ പുതിയ കെട്ടിടസമുച്ചയത്തിൽ പെയിന്‍റ് ചെയ്യുമ്പോഴുള്ള രാസവസ്‌തുക്കളുടെ ഗന്ധം ആവാം.

ചൊറിച്ചിൽ, കൈകാൽ വേദന, സന്ധിവേദന, കണ്ണിന് ചുവപ്പ് നിറം, കൈയ്‌ക്ക് നീർക്കെട്ട്, തലവേദന എന്നിവയാണ് ജീവനക്കാർക്കുണ്ടായ ലക്ഷണങ്ങൾ. രണ്ടാഴ്‌ചയിലേറെയായി ഇവർക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അഡീഷണൽ ജില്ല കോടതി മൂന്ന്, അഡീഷണൽ ജില്ല കോടതി രണ്ട്, സബ്‌ കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാർക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായത്.

ചിലർക്ക് പ്ലേറ്റ്‌ലറ്റ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വികെ രാജീവന്‍റെ നേതൃത്വത്തിൽ ഡോക്‌ടർമാരായ ശശിധരൻ, ശ്രീജേഷ് എന്നിവർ ഉൾപ്പെട്ട മെഡിക്കൽ സംഘം കാരണക്കാരെ കണ്ടെത്താൻ ആരംഭിച്ചത്. ഏതായാലും പാലയെ പൂർണമായങ്ങ് പ്രതിയാക്കാൻ അവർ തയ്യാറായില്ല.

എച്ച് വൺ എൻ വൺ, ചിക്കുൻഗുനിയ, അഞ്ചാംപനി, ചെള്ളുപനി തുടങ്ങിയവരിലേക്കും അന്വേഷണം നീണ്ടു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരുടെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്‌ക്ക് അയച്ചു. 55 പേരെ പരിശോധിച്ചതിൽ 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.

ഇതിന്‍റെ ചുവടുപിടിച്ച് കോടതി പരിസരം ബുധനാഴ്‌ച വൈകിട്ട് അണുവിമുക്തമാക്കുകയും വാട്ടർ ടാങ്കിലെ വെള്ളം പരിശോധിക്കുകയും ചെയ്‌തു. കോടതിക്ക് മൂന്ന് ദിവസം അവധിയും നൽകി. കഴിഞ്ഞ തിങ്കളാഴ്‌ച തുടങ്ങിയ അസ്വസ്ഥതകൾ പലരിലും ഇപ്പോഴും ബാക്കിയുണ്ട്.

അന്വേഷണങ്ങൾക്ക് ഒടുവിൽ ആലപ്പുഴയിൽ നിന്ന് കാത്തിരുന്ന ആ ഫലം എത്തി. തലശ്ശേരി കോടതി ജീവനക്കാർക്കിടയിലെ അസുഖബാധ സിക വൈറസാണെന്ന് പരിശോധനയിൽ തെളിഞ്ഞു. പരിസര ശുചിത്വം കുറയുന്നത് തന്നെ ആണ് പ്രധാന കാരണം.

READ ALSO: തലശേരിയില്‍ സിക വൈറസ് ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

ഈഡിസ് കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. സിക സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കൊതുക് നശീകരണം അടക്കമുള്ള നടപടി ക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. സംശയങ്ങൾ രസകരമാണെങ്കിലും കാര്യം ഇച്ചിരി ഗൗരവം തന്നെ ആണ്, ഭയം വേണ്ട ജാഗ്രത മതി.

Last Updated : Nov 4, 2023, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.