കണ്ണൂർ: ലോട്ടറി വിതരണക്കാരനായ വയോധികനെ യുവാവ് കള്ളനോട്ട് നൽകി കബളിപ്പിച്ചതായി പരാതി. ചുങ്കത്തെ മൂർക്കോത്ത് വീട്ടിൽ ജയരാജനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ ഉച്ചയോടെ തലശ്ശേരി എരഞ്ഞോളിയിലാണ് സംഭവം. ലോട്ടറി വിൽക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ജയരാജനെ സമീപിക്കുകയായിരുന്നുവെന്നും ഇന്നലെ നറുക്കെടുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ അഞ്ച് ടിക്കറ്റ് വാങ്ങി രണ്ടായിരത്തിന്‍റെ ഒറ്റ നോട്ട് നൽകുകയും അഞ്ച് ടിക്കറ്റിന് 200 രൂപ എടുക്കുകയും തിരികെ 1800 രൂപ യുവാവിന് മടക്കി നൽകുകയുമായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ യുവാവ് പോയതിന് ശേഷം സംശയം തോന്നിയ ജയരാജൻ സമീപത്തെ കടയിലെത്തി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പരാതിക്കാരൻ തലശ്ശേരി പൊലീസിൽ പരാതി നൽകി. പയ്യൻ ലോട്ടറി ഏജൻസിയുടെ ചില്ലറ വിതരണക്കാരനാണ് പരാതിക്കാരൻ.
വയോധികനെ കള്ളനോട്ട് നൽകി കബളിപ്പിച്ചെന്ന് പരാതി - counterfiete
രണ്ടായിരം രൂപയുടെ കള്ളനോട്ട് നല്‍കി കബളിപ്പിച്ചതായാണ് ലോട്ടറി വിതരണക്കാരനായ വയോധികന്‍റെ പരാതി.
![വയോധികനെ കള്ളനോട്ട് നൽകി കബളിപ്പിച്ചെന്ന് പരാതി കണ്ണൂർ കള്ളനോട്ട് പരാതി ലോട്ടറി വിതരണക്കാരൻ ജയരാജൻ complaint aganist young man kannur counterfiete lottery business person](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6364345-296-6364345-1583867649709.jpg?imwidth=3840)