കണ്ണൂർ: രണ്ട് മക്കൾക്കും ഐസ്‌ക്രീമില്‍ വിഷം ചേർത്ത് നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. പയ്യാവൂർ പൊന്നും പറമ്പ് സ്വപ്‌നയാണ് മരിച്ചത്. ഇളയ കുട്ടി രണ്ടര വയസുകാരി അൻസീല കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്‌ന വീട് വാങ്ങാനും സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങുകയും ഇവർ പ്രതിസന്ധിയിലാകുകയുമായിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.
മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു - woman who tried to commit suicide
പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്‌ന വീട് വാങ്ങാനും സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങുകയും ഇവർ പ്രതിസന്ധിയിലാകുകയുമായിരുന്നു