ETV Bharat / state

കാലം തെറ്റി മഴ; കണ്ണൂർ ജില്ലയില്‍ വ്യാപക കൃഷിനാശം - Kannur Crop Damage

Crop Damage in Rain : കനത്ത മഴയിൽ പയ്യന്നൂർ കണ്ടങ്കാളി മേഖലയിലെ പാടശേഖരങ്ങളിൽ വ്യാപക കൃഷിനാശം. കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിച്ചത്.

Crop Damage Due to Untimely Rains  Kannur Paddy Cultivation  Kannur Crop Damage  കണ്ണൂർ കൃഷിനാശം
Widespread Crop Damage Due to Untimely Rains
author img

By ETV Bharat Kerala Team

Published : Jan 16, 2024, 12:39 PM IST

കാലം തെറ്റി പെയ്‌ത മഴയിൽ കണ്ണൂരിലെ തീരദേശത്ത് വ്യാപക കൃഷി നാശം

കണ്ണൂർ: കാലം തെറ്റി പെയ്‌ത മഴയിൽ കണ്ണൂർ ജില്ലയില്‍ വ്യാപക കൃഷി നാശം. പയ്യന്നൂർ കണ്ടങ്കാളി മേഖലയിലാണ് വെളളക്കെട്ടിൽ നെൽകൃഷി നശിച്ചത്. കണ്ടങ്കാളിയിലെ നെൽകർഷകനായ കെവി രാജന്‍റെ അര ഏക്കർ പാടത്തെ നെല്‍ കൃഷി വെളളത്തിൽ മുങ്ങി നശിച്ചു. രാജൻ്റെ പ്രധാന ഉപജീവന മാർഗം നെൽ കൃഷിയാണ്. എന്നാൽ ഇത്തവണ കാലാവസ്ഥാ മാറ്റം എല്ലാം തകർത്തു (Widespread Crop Damage Due to Untimely Rains).

ജനുവരിയിൽ കേട്ടുകേൾവി പോലുമില്ലാത്ത വിധത്തില്‍ മഴ തകർത്തു പെയ്‌തപ്പോള്‍ അര ഏക്കർ പാടത്തെ മുണ്ടകൻ കൃഷി വെളളത്തിൽ മുങ്ങി. കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് കാലാവസ്ഥ വ്യതിയാനം എല്ലാം തകിടം മറിച്ചത്. 20 പറയോളം വിളവ് ലഭിക്കുമായിരുന്ന നെൽകൃഷിയാണ് വെളളത്തിൽ മുങ്ങിയത്.

രാജന്‍റെ വയലിലെ വെളളത്തിൽ ചീഞ്ഞടിഞ്ഞ കതിർക്കുലകള്‍ നൊമ്പര കാഴ്‌ചയാണ്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ആദ്യ ഇരകൾ കർഷകരാണെന്നതിൻ്റെ തെളിവാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ വെള്ളം കയറി നശിച്ച രാജന്‍റെ വയൽ. വൈക്കോൽ പോലും ലഭിക്കാത്ത രീതിയിലാണ് നെല്ല് വെള്ളത്തിൽ മുങ്ങിയത്.

Also Read: വ്യാപക കൃഷിനാശം വിതച്ച്‌ ആനകള്‍; ജീവിതം വഴിമുട്ടി കര്‍ഷകര്‍

ഉപ്പുവെളളം കയറുന്നതിനെ പ്രതിരോധിക്കാൻ തോട്ടിൽ നിർമിച്ച അണക്കെട്ടിൻ്റെ ഷട്ടറുകൾ ജനുവരി മാസമായതിനാൽ അടച്ചിട്ട നിലയിലായിരുന്നു. ഇത് പ്രശ്‌നം കൂടുതൽ ഗുരുതരമാക്കി. മുണ്ടകൻ കൃഷിയ്ക്ക് ഉൽപാദന ബോണസോ നഷ്‌ട പരിഹാരമോ കൃഷി വകുപ്പ് നൽകുന്നില്ല. ഇത് കർഷകർക്ക് ഇരുട്ടടിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.